Latest NewsIndiaEntertainment

ലൈംഗിക ആരോപണം, മുന്‍ ഭാര്യമാര്‍ അടക്കം അനുരാഗ് കശ്യപിനെ പിന്തുണച്ച്‌ രംഗത്ത്

ആദ്യ ഭാര്യയും സിനിമാ എഡിറ്ററുമായ ആരതി ബജാജ്, രണ്ടാം ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ കല്‍ക്കി കൊച്ച്‌ലിന്‍, നടിമാരായ തപ്സി പന്നു, രാധിക ആപ്തെ, സൈയാമി ഖേര്‍ എന്നിവരാണ് ഇതുവരെ അനുരാഗിനു പിന്തുണ അര്‍പ്പിച്ചത്.

മുംബൈ: ലൈംഗികാരോപണത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനു പിന്തുണയേറുന്നു. മുന്‍ ഭാര്യമാര്‍ അടക്കമുള്ളവരാണ് സംവിധായകനു പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. ആദ്യ ഭാര്യയും സിനിമാ എഡിറ്ററുമായ ആരതി ബജാജ്, രണ്ടാം ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ കല്‍ക്കി കൊച്ച്‌ലിന്‍, നടിമാരായ തപ്സി പന്നു, രാധിക ആപ്തെ, സൈയാമി ഖേര്‍ എന്നിവരാണ് ഇതുവരെ അനുരാഗിനു പിന്തുണ അര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് സംവിധായകന് എതിരെ ആരോപണവുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയത്. സംവിധായകന്‍ ലഹരി ഉപയോഗിക്കുന്നതായും അപമര്യാദയായി പെരുമാറിയതായും നടി ആരോപിച്ചിരുന്നു. തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണിത് എന്നും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും അനുരാഗ് പ്രതികരിച്ചിരുന്നു.

ഇത് വെറും ആരോപണമാണെന്നും സ്ത്രീ സമത്വത്തിനായി വാദിക്കുന്നയാളാണ് താങ്കളെന്നും തങ്ങളുടെ മകളിലൂടെ അത് താന്‍ ആദ്യമായി കണ്ടെന്നും ആദ്യ ഭാര്യയായിരുന്ന ആരതി ബജാജ് കുറിച്ചു. ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ്. ഇങ്ങനെ ഒരവസ്ഥയിലൂടെ താങ്കള്‍ക്ക് കടന്നു പോകേണ്ടി വന്നതില്‍ ദുഖമുണ്ട്. ഇനിയും ശബ്ദമുയര്‍ത്തണമെന്നും ആരതി ബജാജ് കുറിച്ചു.

അതെ സമയം രണ്ടാമത്തെ മുൻ ഭാര്യ കൽക്കി കുറിച്ചത് ഇങ്ങനെ, വ്യക്തിപരമായ ജീവിതത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടി നിലകൊണ്ടയാളാണ് താങ്കളെന്ന് കല്‍ക്കി പറയുന്നു. ‘നമ്മള്‍ വിവാഹമോചിതരായതിനു ശേഷവും വിവാഹം കഴിക്കുന്നതിനു മുന്‍പും എനിക്കു വേണ്ടി നിലകൊണ്ടയാളാണ് താങ്കള്‍. താങ്കളുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ച്‌ കരുത്തനായിരിക്കുക.’- കല്‍ക്കി കുറിച്ചു.

തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗെന്ന് തപ്സി കുറിച്ചു.

‘താങ്കള്‍ എന്നെ എപ്പോഴും തുല്യമായേ കണ്ടിട്ടുള്ളൂ. താങ്കളുടെ സാന്നിധ്യത്തില്‍ ഞാന്‍ സുരക്ഷ അനുഭവിക്കുന്നു.’- രാധിക ആപ്തേ കുറിച്ചു.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button