Latest NewsKeralaIndia

‘തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത് തിരുവനന്തപുരം എംപിയായ എന്നോട് ആലോചിക്കാതെ ‘: തരൂര്‍

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാടുകളെ പിന്താങ്ങുകയാണ്.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതെന്ന് ശശി തരൂര്‍ എം.പി. വിഷയത്തില്‍ തിരുവനന്തപുരം എം.പിയായ തന്റെ ഭാഗം കെ.പി.സി.സി കേട്ടില്ലെന്നും മാധ്യമ അഭിമുഖത്തില്‍ ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാടുകളെ പിന്താങ്ങുകയാണ്.

അവര്‍ക്ക് ഒരുപക്ഷേ അവരുടേതായ കാരണങ്ങള്‍ ഉണ്ടായേക്കാം. എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. പാര്‍ട്ടി നിലപാട് അതുമായി ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ച്‌ തീരുമാനിക്കേണ്ടതാണ്. ഞാന്‍ തിരുവനന്തപുരം എം.പിയാണ്. എന്നാല്‍ പാര്‍ട്ടി തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ എന്നോട് ആലോചിക്കാതെയാണ് നിലപാട് എടുത്തത്. അവര്‍ ഇത് എന്നോട് കൂടി സംസാരിക്കണമായിരുന്നു.

എനിക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വാദങ്ങള്‍ മുന്നോട്ട് വയ്ക്കാനുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉള്‍പ്പെടെ ഞാനിത് ആവര്‍ത്തിച്ച വ്യക്തമാക്കിയതാണ്. എന്ത് കൊണ്ടാണ് ഈ വിഷയത്തില്‍ എനിക്ക് വ്യത്യസ്തമായ നിലപാടുള്ളതെന്ന് പലയാവര്‍ത്തി പറഞ്ഞതാണ്- ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരം ഏറ്റവും കൂടുതല്‍ നേരിടുന്നത് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്.

സ്വന്തം നിലപാട് പറയുന്നതിന് തന്നെ വിമര്‍ശിക്കുന്നത് ആദ്യമായല്ല. പലതവണ ഇത് ചര്‍ച്ചയായിട്ടുണ്ട്. ഞാന്‍ ജനാധിപത്യപരമായാണ് ചിന്തിക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജനപ്രതിനിധി എന്ന നിലയില്‍ തനിക്ക് വോട്ട് ചെയ്ത ജനങ്ങളോടാണ് ഉത്തരവാദിത്തമെന്നും തന്റെ ബോധ്യങ്ങള്‍ക്ക് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ജനങ്ങള്‍ വീണ്ടും തന്നെ തിരഞ്ഞെടുക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

read also: ചൈനീസ് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം : കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ആറ് മലകള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം : പിടിച്ചെടുത്തത് 1962 ലെ യുദ്ധത്തില്‍ നഷ്ടമായ സ്ഥലങ്ങള്‍

എന്റെ ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ ജീവിതത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നല്ല കമ്പനികളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ഇതുകൊണ്ടു കൂടിയാണ് കൂടുതല്‍ എയര്‍ലൈനുകള്‍ തിരുവനന്തപുരത്ത് എത്താനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നതിനെ താന്‍ എതിര്‍ക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button