KeralaLatest NewsNews

ശുദ്ധം നഗരം രണ്ടാംഘട്ട പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ തൊണ്ണൂറ്റിമൂന്നാമത് മഹാസമാധി ദിനാചരണത്തിന് മുന്നോടിയായി എസ് എൻ യുണൈറ്റഡ് മിഷന്റെ ആഭിമുഖ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം അണുവിമുക്തമാക്കി.

SN യുണൈറ്റഡ് മിഷൻറെ പ്രൊജക്ടായ ശുദ്ധം നഗരത്തിൻറെ ഭാഗമായിട്ടായിരുന്നു പരിപാടി . ചടങ്ങ് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികളായ ഡോ.കെ.കെ.മനോജൻ, ഡോ.ദേവിൻ പ്രഭാകർ, ഡോ.ബെന്നി, മധു രാമാനുജൻ, വര്ഗീസ് എന്നിവർ നേതൃത്വം നൽകി.

Read Also : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ തുരങ്കപാത രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി 

കോൾഡ് ഫോഗ് ടെക്നോളജി ഉപയോഗിച്ച് പൊതുജനങ്ങൾ കൂടുന്ന സ്ഥലങ്ങളില്‍ ശുചീകരിക്കാൻ ആയിട്ടാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്. ശ്രീനാരായണഗുരുദേവൻ ദർശനം ചെയ്തത് പോലെ തന്നെ ജാതിയോ മതമോ നോക്കാതെ ഉള്ള ഒരു പ്രവർത്തനമാണ് SN യൂണിറ്റ് മിഷൻ നിർവഹിക്കുന്നത്. കർമ്മയോഗത്തിലൂടെ ശ്രീ നാരായണ ഗുരുദേവൻറെ വാക്കുകൾ ജീവിതത്തിൻറെ ഭാഗമാകുവാൻ ഈ പ്രസ്ഥാനത്തിൻറെ ഓരോ അംഗവും നടത്തുന്ന പ്രവർത്തനമാണ് SN യുണൈറ്റഡ് മിഷനെ മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങളും നിന്ന് വ്യത്യസ്തമാക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ 93-ാമത് മഹാസമാധി ദിനാചരണത്തിനു മുന്നോടിയായി SN യുണൈറ്റഡ് മിഷന്റെ ആഭിമുഖ്യത്തിൽ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം അണുവിമുക്തമാക്കിയപ്പോൾ.

 

Sudham Nagaram Project : For further details please call Dr. Devin Prabhakar 9746545544 ( SN United Mission ) Akhil 6282344913 ( Sree Narayana Gurukulam)

 

 

shortlink

Post Your Comments


Back to top button