Latest NewsNewsIndia

18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരന്‍ അറസ്റ്റിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ 18 മാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരൻ അറസ്റ്റിൽ. കുഞ്ഞിന്റെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്. ജബൽപൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

Read also: ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് ‘ഫോബ്സ്’ പട്ടികയിൽ

ശനിയാഴ്ച രാത്രി കുഞ്ഞിന്റെ അമ്മയും അച്ഛനും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല, അമ്മ പച്ചക്കറി വാങ്ങാൻ പോവുകയും ചെയ്ത സമയത്താണ് പ്രതി കുഞ്ഞിനെ പീഡിപ്പിച്ചത്.

കുഞ്ഞിന്റെ അമ്മ വീട്ടിൽ എത്തിയപ്പോളാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഇവർ പോലീസിൽ അറിയിച്ചു. ജബൽപൂരിലെ കറ്റാംഗി ഗ്രാമത്തിൽ നിന്ന് പിടിയിലായ 19 കാരനെതിരെ പോക്സോ ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button