COVID 19KeralaLatest News

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് , 412 പേരുടെ രോഗബാധ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.19 മരണം സ്ഥിരീകരിച്ചു. 3007 പേര്‍ക്ക് രോഗമുക്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

3463 പേര്‍ക്ക് രോഗബാധ ഉണ്ടായതു സമ്പർക്കത്തിലൂടെ.40,382 പേര്‍ നിലവില്‍ ചികിത്സയില്‍ ഉള്ളതായും അദ്ദേഹം അറിയിച്ചു . ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ കൂടിയുണ്ട്.  87 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 3007 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,574 സാമ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. സം​സ്ഥാ​ന​ത്ത് 40,382 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നുണ്ട്.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. തിരുവനന്തപുരം 656, മലപ്പുറം 431, എറണാകുളം 379, ആലപ്പുഴ 365, കോഴിക്കോട് 383, തൃശൂര്‍ 352, കൊല്ലം 341, പാലക്കാട് 240, കാസര്‍ഗോഡ് 176, കോട്ടയം 163, പത്തനംതിട്ട 159, കണ്ണൂര്‍ 117, വയനാട് 75, ഇടുക്കി 38 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 23, കണ്ണൂര്‍ 17, കാസര്‍ഗോഡ് 15, തൃശൂര്‍ 13, എറണാകുളം 10, ആലപ്പുഴ 4, മലപ്പുറം 3, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 8 ഐ.എന്‍.എച്ച്‌.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button