Latest NewsNewsIndia

‘ഫിറ്റ് ഇന്ത്യ’;ഫിറ്റ്‌നസ് മേഖലയിലെ പ്രശസ്തരുമായി ആശയവിനിമയം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഒന്നാം വാര്‍ഷിക ദിനത്തിൽ ഫിറ്റ്‌നസ് മേഖലയിലെ പ്രശസ്തരുമായി ആശയവിനിമയം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് ഫിറ്റ് ഇന്ത്യ.

പദ്ധതിയുടെ ഒന്നാം വാര്‍ഷിക ദിനത്തിൽ ശാരീരിക ക്ഷമതയില്‍ താല്‍പര്യം കാണിക്കുന്ന ആശയവിനിമയമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, മിലിന്ദ് സോമന്‍ തുടങ്ങിയവരുമായിട്ടായിരിക്കും മോദിയുടെ കൂടിക്കാഴ്ച.

കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഫിറ്റ് ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നരക്കോടി ജനങ്ങള്‍ പദ്ധതിയുടെ ഭാഗമായെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍, പ്ലോഗ് റണ്‍, സൈക്ലത്തോണ്‍, ഫിറ്റ് ഇന്ത്യ വീക്ക്, ഫിറ്റ് ഇന്ത്യ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നടപ്പാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button