Latest NewsNewsEntertainment

പഞ്ഞിക്കിടുക, പരിപ്പിളക്കുക,അടിച്ച് മാട്ടേൽ കേറ്റുക..നാടൻ പ്രയോഗങ്ങളാണ്. കേട്ടിട്ടേയുള്ളൂ; സഞ്ജുവിന്റെ ബാറ്റിംഗിനെ കുറിച്ച്‌ ഡോ. നെല്‍സൺ; കുറിപ്പ് ആഘോഷമാക്കി സോഷ്യൽ മീഡിയ

ഒന്നാം ബോളും രണ്ടാം ബോളും അഞ്ചാമത്തെ ബോളും ആളില്ലാത്ത ഗാലറിയിൽ വിശ്രമിച്ചു

സഞ്ജുവിന്റെ ബാറ്റിംഗിനെ കുറിച്ച്‌ ഡോ. നെല്‍സൺ എഴുതിയ കുറിപ്പ് വൈറലാകുന്നു, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസന്റെ ഇന്നിംഗ്‌സ് ആയിരുന്നു. 19 പന്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയ സഞ്ജു 32 പന്തില്‍ 74 രണ്‍സാണ് അടിച്ച്‌ കൂട്ടിയത്. ഒൻപത് സിക്‌സും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നു. മത്സരത്തില്‍ 16 റണ്‍സിന് രാജസ്ഥാന്‍ ജയിക്കുകയും ചെയ്തു.

കുറിപ്പ് വായിക്കാം….

പഞ്ഞിക്കിടുക.
പരിപ്പിളക്കുക.
അടിച്ച് മാട്ടേൽ കേറ്റുക..
നാടൻ പ്രയോഗങ്ങളാണ്. കേട്ടിട്ടേയുള്ളൂ. ജസ്റ്റ് കണ്ടുകഴിഞ്ഞു..
തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ടിനു തിരി കൊളുത്തിയതുപോലെ സിക്സറുകളുടെ മാലപ്പടക്കമായിരുന്നു.

ഇന്ത്യൻ ടീമിൽ കളിച്ച അനുഭവസമ്പത്തുള്ള സ്പിന്നർ പീയൂഷ് ചൗള. മഹേന്ദ്രസിങ്ങ് ധോണിയുടെ ഇടം കൈ രവീന്ദ്ര ജഡേജ, ഇംഗ്ലീഷ് ബൗളർ സാം കറൻ – തല്ല് വാങ്ങിച്ച് കൂട്ടിയവരുടെ ലിസ്റ്റിലെ പേരുകൾ മാത്രം.

ചൗളയ്ക്ക് കിട്ടിയ വരവേൽപ്പ് ഗംഭീരമായിരുന്നു. ഒന്നാം ബോളും രണ്ടാം ബോളും അഞ്ചാമത്തെ ബോളും ആളില്ലാത്ത ഗാലറിയിൽ വിശ്രമിച്ചു. കൂടെ സ്മിത്തിൻ്റെ വകയും കൂടിയായപ്പൊ ആ ഒരൊറ്റ ഓവറിൽ നിന്ന് 28
പത്തൊൻപത് പന്തിൽ നിന്ന് അർദ്ധസെഞ്ചുറി..

32 പന്തിൽ നിന്ന് ഒൻപത് സിക്സറുകൾ അടക്കം 74 റൺ..
Sanju Samson

shortlink

Related Articles

Post Your Comments

Related Articles


Back to top button