Latest NewsUAENewsGulf

അടിവയറ്റിലെ വലിയ വീക്കവും തുടര്‍ച്ചയായ വേദനയും സഹിക്കാനാവാതെ ആശുപത്രിയിലെത്തിയ യുവതി പരിശോധനാ ഫലം കണ്ട് ഞെട്ടി

ദുബായ്: അടിവയറ്റിലെ വലിയ വീക്കവും തുടര്‍ച്ചയായ വേദനയും സഹിക്കാനാവാതെയാണ് യുവതി ആശുപത്രിയിലെത്തിയത്. എന്നാല്‍ പരിശോധനാ ഫലം കണ്ട് യുവതിയും ഡോക്ടര്‍മാരും ഞെട്ടി. യുവതിയുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെട്ട ആറ് കിലോ ഭാരമുള്ള ഭീമന്‍ മുഴയായിരുന്നു വേദനയ്ക്ക് കാരണം. തുടര്‍ച്ചയായി നടത്തിയ റേഡിയോളജിക്കല്‍ പരിശോധനയിലൂടെയാണ് വേദനയ്ക്ക് കാരണം മുഴയാണെന്ന് കണ്ടെത്തിയത്. ഒടുവില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ മുഴ പുറത്തെടുക്കുകയും ചെയ്തു.

ഷാര്‍ജയില്‍ 28 വയസുള്ള യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് കൂറ്റന്‍ മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഒഫ് ഷാര്‍ജയിലെ ഡോ. പ്രൊഫസര്‍ മുഹമ്മദ് സയ്യീദിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. യുവതിയ്ക്ക് നടക്കാന്‍ ബുദ്ധിമുട്ടും ദഹനപ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

യു.എ.ഇയിലെ തന്നെ വിവിധ ആശുപത്രികളില്‍ യുവതി ചികിത്സ തേടിയിരുന്നെങ്കിലും വേദനയ്ക്ക് ശമനമില്ലാതായതോടെയാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഒഫ് ഷാര്‍ജയിലെത്തിയത്. ഗര്‍ഭാശയവും അണ്ഡാശയവും നീക്കം ചെയ്യുന്നതിന് വരെ കാരണമായേക്കാവുന്ന മാരക ട്യൂമര്‍ ആകാനുള്ള സാദ്ധ്യത മുന്‍നിറുത്തി പല ആശുപത്രികളും ശസ്ത്രക്രിയ നടത്തുന്നതില്‍ നിന്നും ഒഴിഞ്ഞുമാറിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ യുവതിയുടെ ഗര്‍ഭാശയത്തിനും അണ്ഡാശയത്തിനും പൂര്‍ണ സംരക്ഷണം നല്‍കിക്കൊണ്ടാണ് ശസ്ത്രക്രിയ നടന്നിരിക്കുന്നത്. അതീവ സങ്കീര്‍ണമായ ലാപറോട്ടമി ശസ്ത്രക്രിയയിലൂടെയാണ് ആറ് കിലോ ഭാരമുള്ള ഗര്‍ഭാശയ മുഴയെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. അപകട സാദ്ധ്യത വളരെ ഏറെ ആയിരുന്നെങ്കിലും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ശസ്ത്രക്രിയ യാതോരു തടസവുമില്ലാതെ വിജയിക്കുകയായിരുന്നു. ശസ്ത്രക്രിയ്ക്ക് ശേഷം യുവതി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button