Latest NewsNewsIndia

സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ പദ്ധതിയായ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധിയ്ക്ക് വന്‍ സ്വീകാര്യത

ന്യൂഡല്‍ഹി : സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ പദ്ധതിയായ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധിയ്ക്ക് വന്‍ സ്വീകാര്യത. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ പദ്ധതിയായ പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധിയ്ക്ക് വന്‍ സ്വീകാര്യത. ഇതുവരെ 15 ലക്ഷത്തിലധികം അപേക്ഷകളാണ് വഴിയോര കച്ചവടക്കാരില്‍ നിന്നും കേന്ദ്രത്തിന് ലഭിച്ചത്. കേന്ദ്ര നഗര വികസന മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read Also : ആയുധങ്ങള്‍ക്കും മിസൈലുകള്‍ക്കും പുറമെ അമ്പതിനായിരത്തോളം സൈനികരെ വിന്യസിച്ച് ചൈന : ഇന്ത്യയുടെ അടുത്ത് ചൈനീസ് തന്ത്രം വിലപോകില്ല, ഇന്ത്യയുടെ പ്രത്യാക്രമണം അതിവേഗത്തിലെന്ന് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

15 ലക്ഷത്തിലധികം അപേക്ഷകരില്‍ 5 ലക്ഷം കച്ചവടക്കാരുടെ അപേക്ഷകള്‍ പരിഗണിച്ച് കേന്ദ്രം വായ്പ അനുവദിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തിലധികം പേരുടെ വായ്പകള്‍ വിതരണം ചെയ്തു. ബാക്കിയുള്ള അപേക്ഷകരുടെ വായ്പകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും നഗരവികസന മന്ത്രാലയം അറിയിച്ചു.

വായ്പയ്ക്കായി കച്ചവടക്കാര്‍ നല്‍കുന്ന അപേക്ഷകള്‍ അപേക്ഷകരുടെ പ്രദേശത്തെ ബാങ്കിലേക്ക് നേരിട്ട് അയക്കും. ഇത് എളുപ്പത്തില്‍ വായ്പ അനുവദിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സഹായകമാകും. ഇതിന് പുറമേ അപേക്ഷകര്‍ക്ക് വേഗത്തില്‍ വായ്പ ലഭിക്കുന്നതിനും ഇത് ഉപകരിക്കും. ഇതിനെല്ലാം ആവശ്യമായ സോഫ്റ്റ്വെയറുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. സെപ്തംബര്‍ 11 മുതല്‍ ഇത് ഭാഗികമായി നടപ്പിലാക്കുന്നുണ്ട്. ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് 3 ലക്ഷം അപേക്ഷകള്‍ ബാങ്കുകളിലേക്ക് നേരിട്ട് അയച്ചുവെന്നും മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വഴിയോര കച്ചവടക്കാര്‍ക്കായി നഗരവികസന മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയാണ് പിഎം ആത്മനിര്‍ഭര്‍ നിധി. കൊറോണ വ്യാപനം രൂക്ഷമായി ബാധിച്ചത് വഴിയോര കച്ചവടക്കാരെയാണ്. ഇതേ തുടര്‍ന്നാണ് ഇവരെ സഹായിക്കാനായി കേന്ദ്രം പദ്ധതി ആവിഷ്‌കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button