KeralaLatest NewsNews

സംസ്ഥാന എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള എഞ്ചിനീയറിം​ഗ്, ഫാർമസി പ്രവേശന പരീക്ഷ ഫലം ഇന്ന് രാവിലെ 11ന് പ്രസിദ്ധീകരിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ആണ് ഫലപ്രഖ്യാപനം നടത്തുക. ജൂലൈ 16 നാണ് പ്രവേശന പരീക്ഷ നടത്തിയത്. പ്രവേശന പരീക്ഷയിലെ സ്കോർ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

Read also: സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടിത്തം

എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ്‌ ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവയിൽ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.

shortlink

Post Your Comments


Back to top button