Latest NewsNewsSports

‘ഈ സീസണിന് വേണ്ടി വളരെ കഠിനാധ്വാനം ചെയ്തു’; സഞ്ജുവിന് അഭിനന്ദനവുമായി ഗവാസ്‌കറും പീറ്റേഴ്‌സും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരാംഗത്വം ഉറപ്പാക്കിയാണ് സഞ്ജുവിന്റെ കുതിപ്പെന്നും കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച്‌ സഞ്ജു സാംസണിന്റെ കളിയില്‍ വന്നിട്ടുള്ള മാറ്റം അവിശ്വസനീയമാണെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സിക്‌സറുകള്‍ കൊണ്ട് പ്രകടനം കാഴ്‌ചവെച്ച മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന് അഭിനന്ദനങ്ങളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ സുനില്‍ ഗവാസ്‌കറും മുന്‍ ഇംഗ്ലിഷ് താരം കെവിന്‍ പീറ്റേഴ്‌സനും.

വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലുണ്ടായിരുന്ന ചെറിയ സംശയവും ചെന്നൈയ്ക്കെതിരായ മത്സരത്തോടെ മാറി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥിരാംഗത്വം ഉറപ്പാക്കിയാണ് സഞ്ജുവിന്റെ കുതിപ്പെന്നും കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച്‌ സഞ്ജു സാംസണിന്റെ കളിയില്‍ വന്നിട്ടുള്ള മാറ്റം അവിശ്വസനീയമാണെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. സഞ്ജുവിന്റെ ബാറ്റിങ്ങിനെക്കുറിച്ച്‌ ആര്‍ക്കും സംശയമില്ലന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച്‌ ആര്‍ക്കും സംശയമില്ല. കുറച്ചെങ്കിലും സംശയം വിക്കറ്റ് കീപ്പിങ്ങിലെ മികവിനേക്കുറിച്ചായിരുന്നു. പക്ഷേ ഇത്തവണ ആ സംശയവും മാറി. വിക്കറ്റിനു പിന്നില്‍ അത്രയേറെ ജാഗ്രതയോടെയാണ് സഞ്ജു നിന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ നീണ്ട ഇന്നിങ്‌സ് കളിച്ചശേഷം വിക്കറ്റ് കാക്കുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. സഞ്ജുവിന്റെ ശരീരക്ഷമത വര്‍ധിച്ചുവെന്ന് ഇതിലൂടെ വ്യക്തം’ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

Read Also: ചെക്ക് ഇന്‍ ബാഗുകള്‍ക്കുള്ള നിയന്ത്രണം ഇനിയില്ല; വ്യോമയാനമന്ത്രാലയം

എന്നാൽ ‘സഞ്ജുവിന് ഇന്ത്യയ്ക്കായി അധികം കളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമാണ്. പക്ഷേ, ഈ കളിച്ചതുപോലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ത്തന്നെ എത്രയോ തവണ അദ്ദേഹം കളിച്ചിരിക്കുന്നു! മുന്നോട്ടു പോകുന്തോറും അദ്ദേഹം മെച്ചപ്പെട്ടു വരികയാണെന്ന് ‘ കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button