Latest NewsNewsSportsTechnology

ഇന്ത്യന്‍ നീന്തല്‍ താരത്തെ ഓർമ്മിച്ച് ഗുഗിൾ

ഇന്ത്യന്‍ ദീർഘദൂര നീന്തല്‍ താരം ആരതി സാഹക്ക്​ ഗൂഗ്​ളിന്റെ ആദരം. താരത്തിന്റെ 80ാം ജന്മദിനത്തില്‍ ഓർമ പുതുക്കി ഗൂഗിൾ. ഇംഗ്ലീഷ്​ ചാനല്‍ നീന്തികടന്ന ആദ്യ ഏഷ്യന്‍ വനിതയാണ്​ ആരതി. ആരതി സാഹയെ ഗൂഗ്​ള്‍ ഡൂഡ്​ള്‍ലൂടെ ലോകം ഇന്ത്യന്‍ നീന്തല്‍ താരത്തെ ഒരിക്കല്‍ കൂടി ഓര്‍മിച്ചു.

Read Also: പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ ആശയങ്ങൾക്ക് പിന്തുണ: ഇന്ത്യയില്‍ 75,000 കോടിയുടെ നിക്ഷേപവുമായി ഗൂഗിള്‍

1940 ​സെപ്​റ്റംബര്‍ 24നായിരുന്നു ആരതി സാഹയുടെ ജനനം.1959ലാണ്​ ഇംഗ്ലീഷ്​ ചാനല്‍ നീന്തിക്കടന്ന്​ റെക്കോര്‍ഡ്​ കുറിച്ചത്​. 16 മണിക്കൂര്‍ കൊണ്ടാണ്​ 67.5 കിലോമീറ്റര്‍ നീന്തിയത്​. തന്റെ രണ്ടാം പരിശ്രമത്തിലാണ്​ ആരതി വിജയിച്ചത്​. ഈ വിജയ നേട്ടത്തോടെ ഇന്ത്യയില്‍ പദ്​മശ്രീ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കായിക താരവുമായി ആരതി സാഹ. 1999 ൽ ഇന്ത്യൻ തപാൽ വകുപ്പ്, ആരതി സാഹയോടുള്ള ആദരസൂചകമായി അവരുടെ ചിത്രം പതിച്ച 3 രൂപയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. നാലാം വയസില്‍ തന്നെ നീന്തല്‍ പഠിച്ച ബംഗാള്‍ സ്വദേശിനിയായ ആരതി 1952 ഒളിമ്പി ക്​സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.1994 ആഗസ്​റ്റ്​ 23നായിരുന്നു മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button