Latest NewsNewsEntertainment

ആദ്യം അവരെ ചോദ്യം ചെയ്യൂ; കങ്കണ മറ്റു നടിമാരെ സമൂഹത്തില്‍ അപമാനിക്കുന്നുവെന്ന് തെന്നിന്ത്യൻ താരസുന്ദരി ന​ഗ്മ

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെക്കെതിരെ വിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെക്കെതിരെ വിമര്‍ശനവുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ രം​ഗത്ത്.

വെറും വാട്സ് ആപ്പ് ചാറ്റുകളുടെ പേരില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന എന്‍സിബി എന്തു കൊണ്ടാണ് നടി കങ്കണ റണാവത്തിനെ ചോദ്യം ചെയ്യാത്തതെന്ന് നഗ്മ ചോദിച്ചു. ലഹരി ഉപയോഗിക്കാറുണ്ടെന്ന് കങ്കണ തന്നെ പറയുന്ന പഴയ വീഡിയോ പുറത്ത് വന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇപ്പോഴത്തെ നടപടി നടിമാരെ സമൂഹത്തില്‍ അപമാനിക്കുന്നതാണെന്നാണ് ന​ഗ്മ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button