Latest NewsKeralaNews

മന്ത്രി.കെ.ടി.ജലീലിന്റേത് ബുദ്ധിപൂര്‍വമായ നടപടി : എല്ലാവരേയും അമ്പരപ്പിച്ച് മുഖ്യമന്ത്രി പിണറായിയുടെ മറുപടി

തിരുവനന്തപുരം: മന്ത്രി.കെ.ടി.ജലീലിന്റേത് ബുദ്ധിപൂര്‍വമായ നടപടി . എല്ലാവരേയും അമ്പരപ്പിച്ച് മുഖ്യമന്ത്രി പിണറായിയുടെ മറുപടി. ജലീലിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തില്‍ ഒളിച്ചുപോകേണ്ടായിരുന്നു എന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Read Also : സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് : വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്തുകൊണ്ടാണ് അങ്ങനെ പോകേണ്ടി വന്നത്. ഇതുസംബന്ധിച്ച് താന്‍ നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്. അങ്ങനെ പോകാനുണ്ടായ സാഹചര്യം എന്തായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയുള്ള വിവേക പൂര്‍ണമായ നടപടിയാണത്. ആ നിലയിലേ അതിനെ കാണേണ്ടതുള്ളൂ. ഇതേ കാര്യം താന്‍ നേരത്തെ പറഞ്ഞതാണ്. കാനം രാജേന്ദ്രന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button