COVID 19Latest NewsNewsIndia

രോഗം ഭേദമായവർക്ക് കൊവിഡ് രണ്ടാമതും വരാൻ സാധ്യത ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്

ദില്ലി: നോയിഡയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് 100 ദിവസത്തെ ഇടവേളയിൽ കോവിഡ് രോഗം രണ്ട് തവണയാണ് വന്നത്. ഇന്ത്യ അടക്കം നാല് രാജ്യങ്ങളിൽ മാത്രമാണ് രോഗം രണ്ടാമതും കണ്ടെത്തിയത്.ദില്ലി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് രോഗം രണ്ടാമതും വരാമെന്ന് കണ്ടെത്തിയത് .

Read Also : പാകിസ്ഥാനിൽ ക്ഷേത്രങ്ങൾ നശിപ്പിച്ച് പള്ളികൾ പണിത് ഇമ്രാൻ സർക്കാർ ; ഹിന്ദുക്കൾ കൂട്ടത്തോടെ മതം മാറുന്നുവെന്നും റിപ്പോർട്ട് 

കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുതല്‍ വേണമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റഡ് ബയോളജിയുടെ പഠനം മുന്നറിയിപ്പ് നല്‍കുന്നത്.

മദ്രസകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി 

നോയിഡയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെവ്വേറെ ജനിതക ശ്രേണിയില്‍ പെട്ട രോഗാണുവാണ് സ്ഥിരീകരിച്ചത്.ഹോങ് കോങ്, അമേരിക്ക, ബല്‍ജിയം എന്നിടങ്ങളില്‍ മാത്രമായിരുന്നു ഈ അപൂര്‍വ സാഹചര്യം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്.അവിടെ രണ്ട് മാസത്തെ ഇടവേളയിലാണ് രോഗം വന്നതെങ്കില്‍ ഇന്ത്യയില്‍ അതിന് നൂറ് ദിവസമെടുത്തെന്നും മലയാളിയായ ഡോ. വിനോദ് സ്കറിയ ഉള്‍പ്പെട്ട പഠന സംഘം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button