Latest NewsNewsIndia

ആറ് വർഷം പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നരേന്ദ്രമോദി രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചത് ; കാർഷിക ബില്ലിനെ എതിർക്കുന്ന പ്രതിപക്ഷത്തിനെതിരെ സ്മൃതി ഇറാനി

ന്യൂഡൽഹി : കർഷകർക്ക് സ്വതന്ത്രമായി ഉത്‌പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും സാധിക്കുന്ന കാർഷിക ബില്ലുകളാണ് കേന്ദ്രം പാസാക്കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കാർഷിക ബില്ലിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും എന്തിനാണ് പ്രതിപക്ഷം ഈ ബില്ലിനെ എതിർക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.

ഞങ്ങളുടെ കാർഷിക ബില്ലുകൾക്ക് മൂന്ന് പ്രധാന കാര്യങ്ങളുണ്ട്. ഒന്നാമതായി, ഒരു കർഷകന് തന്റെ ഉൽ‌പ്പന്നങ്ങൾ രാജ്യത്ത് എവിടെയും ആർക്ക് വേണമെങ്കിലും വിൽക്കാൻ കഴിയും, കൂടാതെ കർഷകന് നിരക്ക് തീരുമാനിക്കും. മൂന്ന് ദിവസത്തിനുള്ളിൽ ഉത്‌പന്നത്തിനുള്ള വില ലഭിക്കും. കൃഷി ഭൂമി പണയം വയ്ക്കാനോ വിൽക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാൽ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കുകയാണ് മോദി സർക്കാർ ചെയ്തത് സ്മൃതി ഇറാനി പറഞ്ഞു.

ആറ് വർഷം പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നരേന്ദ്രമോദി രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. പത്ത് വർഷം ഭരണത്തിലിരുന്നിട്ടും സ്വാമിനാഥൻ റിപ്പോർട്ട് നടപ്പിലാക്കാൻ യുപിഎ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button