Latest NewsNewsEntertainment

ഉയരക്കുറവ് പ്രശ്നമല്ല; ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി നടന്‍ സൂരജ്

ഡ്രൈവിംഗ് പഠിച്ചെങ്കിലും സൂരജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്നതായിരുന്നു നടന്റെ സ്വകാര്യ ദുഖം

കാത്തുകാത്തിരുന്ന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടനും മിമിക്രി താരവുമായ സൂരജ്. ഏറെ നാളുകളായുള്ള തന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് സൂരജ് ഇപ്പോള്‍. കാര്‍ വാങ്ങി ഡ്രൈവിംഗ് പഠിച്ചെങ്കിലും സൂരജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്നതായിരുന്നു  സ്വകാര്യ ദുഖം.

എന്നാൽ പൊക്കമില്ലായ്മയാണ് ലൈസന്‍സ് ലഭിക്കാന്‍ സൂരജിന് വിലങ്ങു തടിയായത്. 125 സെന്റിമീറ്റര്‍ ആണ് സൂരജിന്റെ ഉയരം. എന്നാല്‍ പരിമിതികള്‍ മറികടന്ന് ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. പെരിന്തല്‍മണ്ണ ആര്‍ടിഒ ഓഫീസില്‍ നിന്നുമാണ് സൂരജ് ലൈസന്‍സ് നേടിയത്. കാറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കിയിരുന്നു.

ഹിറ്റായി മാറിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന സിനിമയില്‍ മുഖം കാണിക്കാതെ റോബോട്ട് ആയി എത്തിയ സൂരജിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ടിവി ഷോകളിലും സജീവമാണ് നടൻ സൂരജ്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button