Latest NewsNewsIndia

പോലീസ് സ്റ്റേഷൻ ആക്രമണം : മതത്തിന്റെ പേരിൽ കേസ് പിൻവലിക്കാനാകില്ലെന്ന് ഹൈക്കോടതി

ഹൈദരാബാദ് : മുസ്ലീം യുവാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള ജഗൻ മോഹൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രാ ഹൈക്കോടതി . പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളായ യുവാക്കളുടെ മതം നോക്കി കേസ് പിൻവലിക്കാനാകില്ലെന്ന് കോടതി പ്രസ്താവിച്ചു. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം നൽകിയ ഹർജിയിലാണ് ഈ നിർദേശം .

Read Also : ദുർഗാപൂജയ്ക്ക് കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ 

2018 മേയ് മാസത്തിൽ ഒരു കൂട്ടം മുസ്ലീം യുവാക്കൾ പഴയ ഗുണ്ടൂർ പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയിരുന്നു. പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുകയും, നിരവധി സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് സാരമായി പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് സായുധ റിസർവ് പോലീസ് ബറ്റാലിയനുകളെ പ്രദേശത്ത് വിന്യസിച്ചിരുന്നു.

സംഭവത്തെത്തുടർന്ന് പോലീസ് കലാപകാരികൾക്കെതിരെ കേസെടുക്കുകയും നിരവധി മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ മാസം ആദ്യം മുസ്ലീം യുവാക്കൾക്കെതിരായ എല്ലാ കേസുകളും പിൻവലിക്കാൻ ജഗൻ മോഹൻ റെഡ്ഡി സർക്കാർ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button