Latest NewsNewsEntertainment

വിദ്വേഷ പ്രചരണം അതിര് കടന്നു; വിവാദ മത പ്രഭാഷകൻ സാക്കീർ നായിക്കിന്റെ ഓൺലൈൻ മധ്യമങ്ങൾക്ക് ഇന്ത്യയിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ

നായിക്കിന്റെ സംഘടനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അറബ് രാജ്യങ്ങളില്‍ നിന്ന് ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐ.ബി

വിവാദ മത പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ പീസ് ടിവി മൊബൈല്‍ ആപ്പ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കും. സാക്കീര്‍ നായിക്കിന്റെ പീസ് ടിവി മൊബൈല്‍ ആപ്പും യൂട്യുബ് ചാനലും നിരോധിച്ചേക്കുമെന്ന് വാർത്തകൾ.

ഇതോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പീസ് മൊബൈല്‍ ആപ്പ് വഴിയും യൂട്യൂബ് ചാനല്‍ വഴിയും വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചന.

കൂടാതെ നിരന്തരമായിപീസ് ടിവി വിദ്വേഷ പ്രചാരണം നടത്തുകയും മുസ്ലീം യുവാക്കളെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധന നടപടികള്‍. നായിക്കിന്റെ സംഘടനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അറബ് രാജ്യങ്ങളില്‍ നിന്ന് ഇവര്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐ.ബി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button