COVID 19KeralaLatest NewsNews

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു: ഇന്ന് അടിയന്തര യോഗം ചേരും: കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന. കോര്‍പ്പറേഷന്‍ പരിധിയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇന്നലെ മാത്രം 433 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്‌തത്‌. പാളയം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം 760 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 233 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read also: ഇന്ത്യക്കെതിരെ പഴയ സോവിയറ്റ് രീതി പയറ്റാൻ ചൈനയുടെ നീക്കം: ഏതുനീക്കവും തടയാനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്ന് ഇന്ത്യൻ സേന

ഓണത്തിന് ശേഷമാണ് ജില്ലയില്‍ കോവിഡ് വ്യാപനത്തിന്‍റെ തോത് കൂടിയത്. കൊവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വലിയ വീഴ്ച വരുന്നതായാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികള്‍ക്ക് പ്രത്യേക ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ തയ്യാറാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രത്യേക എല്‍എഫ്ടിസികള്‍ ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button