Latest NewsNewsEntertainment

ഫിറ്റ് ഇന്ത്യ സംവാദം; മുരിങ്ങക്ക കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരം, മുരിങ്ങക്കയുടെ പോഷകഗുണം പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫിറ്റ് ഇന്ത്യ സംവാദത്തില്‍ മുരിങ്ങക്കയുടെ പോഷകഗുണങ്ങളെക്കുറിച്ച്‌ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ ഉണ്ടാക്കുന്ന മുരിങ്ങക്കാ പറാത്തയെക്കുറിച്ച്‌ മോദി സംവാദത്തില്‍ പങ്കുവച്ചു. കായികതാരങ്ങളടക്കമുള്ളവര്‍ സംവാദത്തില്‍ പങ്കെടുത്തു. കോവിഡ് കാലത്ത് കായികക്ഷമത കാത്തുസൂക്ഷിക്കുന്നതെങ്ങനെ എന്നായിരുന്നു സംവാദത്തില്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രിയുടെ ചർച്ചാ വിഷയം.

പ്രശസ്ത ക്രിക്കറ്റ് താരം കോഹ്ലി തന്റെ വ്യായാമ ജീവിതത്തെക്കുറിച്ച്‌ സംവാദത്തില്‍ സംസാരിച്ചു. ജാവലിന്‍ താരം ജജാരിയ, ഫുട്‌ബോള്‍ താരം അഫ്‌സാന്‍ ആഷിക്ക്, മോഡല്‍ മിലിന്ദ് സോമന്‍, സ്വാമി ശിവധ്യാനം സരസ്വതി, വിദ്യാഭ്യാസവിദഗ്ധന്‍ മുകുള്‍ കനിത്കര്‍ എന്നിവരും വ്യായാമത്തെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചുമൊക്കെ പ്രധാനമന്ത്രിയുമായി ഏറെനേരം സംവദിച്ചു.

യഥാർഥത്തിൽ ‘ഹിറ്റ് ഇന്ത്യ എന്നാണ് ഫിറ്റ് ഇന്ത്യ എന്നതിനര്‍ഥം. എല്ലാവരും ഇതു ഗൗരവമായെടുക്കണം. അസാധാരണമായ മഹാമാരി നേരിട്ടുകൊണ്ടിരിക്കേ എല്ലാവരും ദിവസത്തില്‍ അരമണിക്കൂറെങ്കിലും ശാരീരികക്ഷമതയ്ക്ക് ശ്രമിക്കണ’മെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button