Latest NewsNewsIndia

ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല ഇന്ത്യയുടെ ഭാഗം; അധിനിവേശ കശ്മീരിലെ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള പാ​ക് നീക്കത്തിനെതിരെ ഇന്ത്യ

ന്യൂ​ ഡ​ൽ​ഹി: പാക് അധിനിവേശ കശ്മീരിലെ തൽസ്ഥിതിയിൽ മാറ്റം വരുത്താനുള്ള പാകിസ്താൻ നീക്കത്തിനെതിരെ ഇന്ത്യ. പാകിസ്താൻ കൈയേറിയിരിക്കുന്ന ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല പാകിസ്താന്റെ ഫെഡറൽ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിർക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.

Read also: കർണാടകയിൽ സ്വകാര്യമേഖലയിൽ കന്നഡികർക്ക് സംവരണമേർപ്പെടുത്താനൊരുങ്ങി സർക്കാർ; ഐ.ടി. ജീവനക്കാരടക്കം നിരവധി മലയാളികൾ പ്രതിസന്ധിയിൽ

ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേ​ഖ​ല​യെ അ​ഞ്ചാം പ്ര​വി​ശ്യ ആ​ക്കാ​നു​ള്ള പാ​ക് തീ​രു​മാ​നം നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെന്നും ഇ​ന്ത്യ അ​റി​യി​ച്ചു. ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ഈ മേഖലയിൽ നവംബറിൽ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല കേന്ദ്ര ഭരണപ്രദേശമായ ജമ്മു, കശ്മീർ, ലഡാക്ക് എന്നിവയുടെ ഭാഗമാണെന്ന വസ്തുതയാണ് ഇന്ത്യ പാകിസ്താനെ ഓർമിപ്പിച്ചത്. അ​ന​ധി​കൃ​ത​മാ​യി പാ​ക്കി​സ്ഥാ​ൻ കൈ​യ​ട​ക്കി​യ മേ​ഖ​ല​യാ​ണ് ഈ ​പ്ര​ദേ​ശം. ഈ ​മേ​ഖ​ല​യി​ൽ യാ​തൊ​രു അ​വ​കാ​ശ​വും ഉ​ന്ന​യി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും പാക് അധിനിവേശ കശ്മീരിൽ മാറ്റം വരുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button