Latest NewsNewsEntertainment

എസ്പിബി എന്ന അതുല്യ ​ഗായകന്റെ വിടവാങ്ങൽ സാംസ്കാരിക മേഖലക്ക് തീരാനഷ്ടം; ​ഗന്ധർവ്വ ​ഗായകന്റെ വിടവാങ്ങലിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിടവാങ്ങിയത് സം​ഗീത ലോകത്തെ നിത്യ വസന്തമായ ​ഗായകനെന്ന് ആരാധകരും സം​ഗീത ലോകവും ഒരുപോലെ പറയുന്നു, പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം എസ്പിബിയെ ആദരിച്ചിരുന്നു. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പ്രിയ​ഗായകൻ എസ്പിബി.

എസ്പിബി എന്ന അതുല്യ ​ഗായകന്റെ വിടവാങ്ങൽ സാംസ്കാരിക മേഖലക്ക് തീരാനഷ്ടമെന്ന് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും . തകർന്നു പോയെന്നാണ് എആർ റഹ്മാൻ കുറിച്ചിരിക്കുന്നത്.

എത്രയോ വർഷങ്ങളായി രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നുഎസ്പിബി, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം ഏതാണ്ട് എല്ലാഭാഷകളിലും പാടിയിട്ടുള്ള എസ്.പി.ബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് പാടിയിട്ടുള്ളത്. ​ഗായകന്റെ മരണത്തിൽ സഹപ്രവർത്തകരും , രാഷ്ട്രീയ പ്രവർത്തകരും , സിനിമാ രം​ഗത്തു നിന്നുള്ളവരുമടക്കം അനേകരാണ് അനുശോചനം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button