Latest NewsNewsIndia

എസ്പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യവിശ്രമം ഒരുക്കുക റെഡ് ഹില്‍സില്‍

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യ വിശ്രമം ഒരുങ്ങുന്നത് അദ്ദേഹത്തിന്റെ ചെന്നൈ റെഡ്ഹില്‍സിലെ വീട്ടുപറമ്പിലാണെന്ന് എന്ന് റിപ്പോര്‍ട്ട്. 74കാരനായ എസ്പിബി ഇന്ന് ഉച്ചയ്ക്ക് 1.04നാണ് ചെന്നൈയിലെ ആശുപത്രിയില്‍ മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എസ്പിബിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണത്തിന് തൊട്ടു മുമ്ബാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ ഭാരതിരാജയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

Read Also :എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം തെന്നിന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുമെന്നാണ് വിവരം. കൊറോണ നിയന്ത്രണമുള്ളതിനാല്‍ പോലീസും ആരോഗ്യ വകുപ്പും കൃത്യമായ നിര്‍ദേശങ്ങള്‍ ബന്ധുക്കള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം നുംങ്കബാക്കത്തിലെ വീട്ടിലേക്ക് കൊണ്ടുപോകും. എംബാം ചെയ്യുന്ന ജോലികള്‍ കഴിഞ്ഞുവെന്ന് കുടുംബവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button