KeralaLatest NewsNewsIndia

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം തെന്നിന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: എസ്.പി ബാലസുബ്രഹ്മണ്യത്തിൻ്റെ മരണം തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സംഗീത ആസ്വാദനത്തിന്റെ ഹൃദ്യമായ അനുഭവം നമുക്ക് നൽകിയ മഹാനായ കലാകാരനായിരുന്നു അദ്ദേഹം. ചലച്ചിത്രഗാനങ്ങളെ ആസ്വാദക ഹൃദയത്തിലേക്കെത്തിച്ച ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

Also read : വിടവാങ്ങിയത് മലയാളികളുടെയും പ്രിയ ​ഗായകൻ; തിരുമ്പി വാ ബാലുവെന്ന ഇളയരാജയുടെ വിളി കേൾക്കാതെ ​ഗന്ധർവ്വ ​ഗായകൻ യാത്രയായി; വിതുമ്പി സിനിമാ ലോകവും ആരാധകരും

കേൾക്കാൻ ഇമ്പമുള്ള അദ്ദേഹത്തിൻ്റെ മധുരമായ ശബ്ദമാണ് സംഗീതപ്രേമികളെ ആകർഷിച്ചത്. അന്യഭാഷകളിലെ അദ്ദേഹത്തിൻ്റെ ഗാനങ്ങള്‍ മലയാളികൾ സ്വന്തം ഭാഷപോലെ നെഞ്ചേറ്റുകയായിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഗായകനാണ് എസ്.പി.ബി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button