KeralaLatest NewsNews

ബിജെ പിഅഖിലേന്ത്യാ ഭാരവാഹികൾക്ക് അഭിനന്ദനവുമായി അഡ്വ: എസ് സുരേഷ്

തിരുവനന്തപുരം: ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടിയ്ക്കും, ദേശീയ വക്താക്കളായ രാജീവ് ചന്ദ്രശേഖർ എം പി , ടോം വടക്കൻ എന്നിവർക്ക് അഭിനന്ദനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: എസ് സുരേഷ്. മു​ന്‍ എം​പി എ. പി അബ്ദുള്ളക്കുട്ടി ദേശീയ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായാണ് നി​യ​മി​ച്ചത്. 12 വൈസ് പ്രസിഡൻറുമാരാണ് പട്ടികയിലുള്ളത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബിജെപി ദേശീയ വക്താക്കളായി. 23 ദേശീയ വക്താക്കളാണുള്ളത്. തേജസ്വി സൂര്യ യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷൻ.

Read Also: പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് ബിജെപി : എ പി അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിൽ :

അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് . 13 ദേശീയ സെക്രട്ടറിമാരാണുള്ളത്. രാം മാധവ്, മുരളീധർ റാവു എന്നിവർ ജനറൽ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല ഇല്ല. മു​തി​ര്‍​ന്ന നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, ശോ​ഭ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് പു​തി​യ പ​ട്ടി​ക​യി​ലും പ​ദ​വി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

shortlink

Post Your Comments


Back to top button