COVID 19Latest NewsNewsKuwaitGulf

കോവിഡ് : കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചവർ ഒരു ലക്ഷം കടന്നു

കുവൈറ്റ് സിറ്റി : കോവിഡ് രോഗം സ്ഥിരീകരിച്ചവർ കുവൈറ്റിൽ ഒരു ലക്ഷം കടന്നു.കഴിഞ്ഞ ദിവസം 590പേർക്ക് കൂടി പുതുതായി കോവിഡ് ബാധിച്ചു, മൂന്ന് മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ ആകെ 1,02,441ഉം, മരണസംഖ്യ,595ഉം ആയി ആയി. 601പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 93,562 ആയി ഉയർന്നു. നിലവിൽ 8,284പേരാണ് ചികിത്സയിലുള്ളത്.

Also read : കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ സൂം മീറ്റിങ് കൂടി പാർലമെന്റ്; കാമുകിയുമായി കാമകേളികളിൽ മുഴുകി എംപി

പ്രവാസി ഉൾപ്പെടെ രണ്ടു പേർ കൂടി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. 78 വയസുള്ള സ്വദേശി വനിതയും 43കാരനായ പ്രവാസിയുമാണ് മരിച്ചത്. 687 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 67,701ഉം, മരണം 233ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

736പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 60,853ആയി ഉയർന്നു. നിലവില്‍ 6,617പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 130 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 59 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 13,78,104 കോവിഡ് പരിശോധനകൾ നടത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button