Latest NewsNewsIndia

മയക്കുമരുന്ന് കേസ്: നടി ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) ഇന്ന് ചോദ്യം ചെയ്യും. ദീപികയ്ക്ക് പുറമെ നടിമാരായ സാറ അലിഖാൻ, ശ്രദ്ധാ കപൂർ എന്നിവരെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.

Read also: പിടിമുറുക്കി കോവിഡ്; ലോകത്ത് 3.27 കോടി രോഗബാധിതർ, 992,886 മരണം

2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട്. തനിക്ക് ഹാഷ് വേണമെന്ന് ദീപിക ചാറ്റിൽ ആവശ്യപ്പെട്ടിരുന്നു. ഈ ചാറ്റ് നടത്തിയത് ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്‍റെ അഡ്മിൻ ദീപികയാണെന്നും ഉള്ള പുതിയ വിവരങ്ങൾ കൂടി അന്വേഷണ സംഘം ഇന്നലെ നൽകി. ദീപികയുടെ മാനേജർ കരിഷ്മയും സുശാന്ത് സിങ്ങിന്റെ മാനേജർ ജയ സഹയും ഈ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു.

നടി രാകുൽ പ്രീത് സിങ്ങിനെയും കരിഷ്മയെയും എൻസിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. താൻ ലഹരിമരുന്ന് കൈവശം വച്ചത്, സുശാന്തിന്‍റെ കാമുകി റിയ ചക്രവർത്തിക്കു വേണ്ടിയാണെന്നാണ് രാകുലിന്‍റെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അവർ അവകാശപ്പെട്ടു.

കേസിൽ റിയ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി എന്നിവരുൾപ്പെടെ എട്ടോളം പേർ ഇപ്പോൾ അറസ്റ്റിലാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button