Latest NewsEducationNews

വിദ്യാഭ്യാസ വായ്പ; വി​ദ്യാ​ര്‍​ഥി​ക​ളെ​ തിരിച്ചയച്ച് ബാങ്കുകള്‍

ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളെ​യാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നൂ​ലാ​മാ​ല​ക​ള്‍ കാ​ര​ണം ഏ​റെ​പ്പേ​രും വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്കാ​യി സ​മീ​പി​ക്കു​ന്ന​ത്.

ശ്രീ​ക​ണ്ഠ​പു​രം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി വിദ്യാഭ്യാസ വായ്പകൾ നിഷേധിച്ച് ബാങ്കുകൾ. എന്നാൽ സ​ര്‍​ക്കാ​റും കോ​ട​തി​യും അ​നു​കൂ​ല​മാ​യി​ട്ടും ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുകയാണ് ബാങ്കുകൾ. ന​ഴ്സി​ങ്ങ​ട​ക്കം വി​വി​ധ തൊഴിലധിഷ്ഠിത കോഴ്‌സു​ക​ള്‍​ക്ക് ചേ​ര്‍​ന്ന നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ബാ​ങ്കു​കാ​രു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് കാ​ര​ണം പഠ​നം ത​ട​സ്സ​പ്പെ​ടു​ന്ന​ത്.

എന്നാൽ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളെ​യാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നൂ​ലാ​മാ​ല​ക​ള്‍ കാ​ര​ണം ഏ​റെ​പ്പേ​രും വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്കാ​യി സ​മീ​പി​ക്കു​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളി​ല​ട​ക്കം ഒ​ട്ടേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത്ത​രം വാ​യ്പ​ക​ള്‍ ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​വ​ണ പ​ല ബാ​ങ്കു​ക​ളും വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്കെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​വ​ഹേ​ളി​ച്ച്‌ തി​രി​ച്ചു​വി​ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഇതിനെ തുടർന്ന്‌ വ്യാ​പ​ക പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Read Also: സഹകരണ ബാങ്കുകൾ ഇനി മുതൽ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ : ബില്‍ രാജ്യസഭയും പാസാക്കി

2019 മു​ത​ല്‍ വി​ദ്യാ​ഭ്യാ​സ വാ​യ്പ ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും മുൻ കാലങ്ങളിൽ വാ​യ്പ​യെ​ടു​ത്ത പ​ല​രും തി​രി​ച്ച​ട​ച്ചി​ല്ലെ​ന്നു​മാ​ണ് കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് പ​യ്യാ​വൂ​ര്‍ ശാ​ഖ മാ​നേ​ജ​ര്‍ പ​റ​ഞ്ഞ​ത്. സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്കു​ക​ള്‍ അ​തി​ര്‍​ത്തി ത​ര്‍​ക്കം പ​റ​ഞ്ഞ് വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ച​താ​യി മ​ല​യോ​ര​ത്തെ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ പ​രി​ധി​യ​ല്ലെ​ന്നും നേ​ര​ത്തേ മു​ത​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കി​ല്‍ പോ​യി വാ​യ്പ​ക്ക് അ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ളെ വ​ട്ടം ക​റ​ക്കു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ വ​ഴി വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക്ക് അ​പേ​ക്ഷി​ക്കു​മ്ബോ​ള്‍ ഏ​റ്റ​വും അ​ടു​ത്തു​ള്ള ബാ​ങ്ക് എ​ന്ന ക്ര​മ​ത്തി​ലാ​ണ് ന​ല്‍​കേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ഇ​ല്ലാ​ത്ത ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ബാ​ങ്കു​കാ​ര്‍ ന​ട്ടം തി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button