Latest NewsNewsInternational

ചൈന ഭക്ഷ്യക്ഷാമത്തിന്റെ വക്കിലെന്ന് റിപ്പോർട്ട്

ബെയ്ജിങ് : ഒട്ടേറെ ദുരന്തങ്ങള്‍ക്കാണ് ഈ വർഷം ചൈന സാക്ഷ്യം വഹിക്കേണ്ടതായി വന്നത്. ഇപ്പോഴിതാ  വലിയൊരു ഭക്ഷ്യക്ഷാമത്തിന്റെ വക്കിലാണ് ചൈനയെന്ന് റിപ്പോർട്ട്. ഇതു ഭക്ഷ്യസുരക്ഷയെച്ചൊല്ലിയുള്ള തന്ത്രപരമായ മത്സരത്തിനും തായ്‌വാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നതിലേക്കും പ്രസിഡന്റ് ​ഷീ ചിൻപിങ്ങിനെ നയിക്കുമെന്നാണ് വിലയിരുത്തൽ.

കോവിഡിനു പുറമെ, യാങ്ട്സെ നദി കരകവിഞ്ഞൊഴുകി ചൈനയുടെ കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടവും ചൈനയെ സാമ്പത്തികമായി തകർത്തു. ആറു മില്യൺ ഹെക്ട​റിലെ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചതെന്ന് ‘ദ് തായ്പേയ് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.

വെട്ടുക്കിളി ആക്രമണവും മറ്റ് പ്രദേശങ്ങളിൽ പട്ടാളപ്പുഴുക്കളുടെ ശല്യവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ജൂലൈയിൽ ഭക്ഷ്യസാധനങ്ങ​ളുടെ വിലയിൽ 13 ശതമാനത്തിന്റെ വർധനയാണുണ്ടായത്. പന്നിയിറച്ചിയുടെ വിലയിൽ 85 ശതമാനവും വർധനയുണ്ട്. കൃഷിനാശം സംഭവിച്ചതോടെ വിലക്കയറ്റം ​ഇനിയും അധികമാകുമെന്നാണു വിലയിരുത്തൽ‌.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button