KeralaLatest NewsNewsIndia

ലൈഫ് മിഷന്‍ : വിദേശത്തുനിന്ന് പണം സ്വീകരിച്ചെന്ന് തെളിഞ്ഞാൽ 5 വർഷം തടവ് ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാൻ ഒരുങ്ങി സി ബി ഐ

തിരുവനന്തപുരം ; ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കും .പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത ശേഷമായിരിക്കും മൊഴിയെടുക്കല്‍.

Read Also : “കടക്ക് പുറത്ത്” ; മുഖ്യമന്ത്രിക്ക് പഴയ ചപ്പാത്തി നല്‍കിയ ഭഷ്യ സുരക്ഷ ഓഫീസറെ സസ്‌പെൻഡ് ചെയ്തു 

വിദേശത്തുനിന്ന് സഹായം സ്വീകരിച്ചത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ തുടർന്ന് പ്രഥമദൃഷ്ട്യാ കുറ്റം നടന്നെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു .വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ 35-)0 വകുപ്പ് അനുസരിച്ച് ഒരു കോടി രൂപയ്ക്കു മുകളില്‍ തുക വിദേശത്തുനിന്ന് അനുമതിയില്ലാതെ സ്വീകരിച്ചാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. സഹായിച്ചവര്‍ക്കും ഇതേ ശിക്ഷയാണ്.

Read Also : മെയ്ക് ഇൻ ഇന്ത്യ : കൊറോണ വെെറസ് ബാധ കണ്ടെത്താൻ ഉപകരണം വികസിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ് 

ഇടപാടില്‍ 4.5 കോടി കമ്മിഷന്‍ മാത്രം പറ്റിയെന്നാണ് ധനമന്ത്രിയും മാദ്ധ്യമ ഉപദേഷ്ടാവും ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. ഈ വെളിപ്പെടുത്തലുകളും അന്വേഷണ പരിധിയില്‍വരും.ആരാണ് വിദേശത്തുനിന്നു പണം അയച്ചത്, ആരു സ്വീകരിച്ചു, എന്തിനു വേണ്ടി ഉപയോഗിച്ചു, സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമലംഘനത്തിനു പിന്തുണ ഉണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പരിശോധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button