KeralaLatest NewsNews

ഇനി ആധാര്‍ പ്രശ്നങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ട; പരിഹാരവുമായി കേന്ദ്ര സർക്കാർ

കൊച്ചി: ആധാർ സേവനങ്ങൾക്ക് ഇനി ബുദ്ധിമുട്ടേണ്ട. തിരക്കില്ലാതെ ആധാര്‍സേവനങ്ങള്‍ക്ക് തുടയ്ക്കും കുറിച്ച് കേന്ദ്ര സർക്കാർ. പാസ്പോര്‍ട്ട് എടുക്കുന്നതുപോലെ മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിച്ച്‌ കൂടിക്കാഴ്ചയ്ക്ക് അനുമതി വാങ്ങി ഇനി ആധാര്‍ എടുക്കാം. തിരക്കില്ലാത്ത ആധാര്‍കാര്‍ഡ് സേവനങ്ങള്‍ക്കുമാത്രമായി പാലാരിവട്ടത്താണ് ആധാര്‍ സേവാ കേന്ദ്രം. യുഐഡിഎഐ നേരിട്ട് കേരളത്തില്‍ നടത്തുന്ന ഏക ആധാര്‍ സേവാകേന്ദ്രമാണിത്.

പുതുതായി ആധാർ എടുക്കുന്നതിനും, പേര്, വിലാസം, ലിംഗം, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇ–-മെയില്‍ വിലാസം എന്നിവയുടെ തിരുത്തല്‍, ആധാറിലെ ബയോമെട്രിക് വിവരപരിഷ്കരണം, ആധാര്‍ പ്രിന്റിങ് തുടങ്ങിയ സൗകര്യങ്ങള്‍ ആധാര്‍ സേവാകേന്ദ്രം വഴി ലഭ്യമാണ്. പുതിയ എന്‍റോള്‍മെന്റും കുട്ടികളുടെ മാന്‍ഡേറ്ററി ബയോമെട്രിക് അപ്ഡേറ്റും സൗജന്യമാണ്. മറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കും. അക്ഷയകേന്ദ്രങ്ങളില്‍ പരിഹരിക്കപ്പെടാത്ത തിരുത്തലുകളും യുഐഡിഎഐയുടെ നേരിട്ടുള്ള കേന്ദ്രമായതിനാല്‍ ഇവിടെ സാധ്യമാണ്. പേരും ജനനതീയതിയും ഒന്നിലധികം തവണ തിരുത്തലുകള്‍ ആവശ്യമായി വരുന്നത്, റദ്ദായിപോയ ആധാര്‍ പുനസ്ഥാപിക്കല്‍ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമായതുകൊണ്ട് മറ്റു ജില്ലകളില്‍നിന്നുപോലും ഇവിടേക്ക് ആളുകള്‍ എത്തിതുടങ്ങിയിട്ടുണ്ട്.

30 പേര്‍ക്ക് ഒരേസമയം കാത്തിരിക്കാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. ദേശീയ അവധിദിവസങ്ങള്‍ ഒഴികെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ സേവനങ്ങള്‍ ലഭ്യമാകും. എന്നാൽ സേവനങ്ങള്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴിയാണ്. https://appointments.uidai.gov.in/bookappointment.aspx അല്ലെങ്കില്‍ https://ask1.uidai.gov.in എന്നീ വിലാസങ്ങള്‍ വഴി ഓണ്‍ലൈനായി സമയം തെരഞ്ഞെടുക്കാം. മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് ഇവിടെ എത്തിയാല്‍ അരമണിക്കൂറിനകം തിരിച്ചുപോകാം. മുന്‍കൂട്ടിബുക്ക് ചെയ്യാന്‍ കഴിയാത്ത അത്യാവശ്യക്കാര്‍ക്കായി പ്രത്യേക കൗണ്ടറുമുണ്ട്. ഇവിടെയും തിരക്കില്ലാത്തവിധം സേവനം നല്‍കാനുള്ള സൗകര്യമുണ്ട്.

Read Also: ഇന്‍സ്റ്റഗ്രാമിലൂടെ ചൈല്‍ഡ് പോണോഗ്രഫി; നേതൃത്വം നല്‍കിയ എഞ്ചിനിയറെ സിബിഐ പിടികൂടി

മാര്‍ച്ച്‌ 11ന് സേവാകേന്ദ്രം ആരംഭിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ ആയതുകൊണ്ടും ബയോമെട്രിക് സൗകര്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാലും മെയ് 26നാണ് പ്രവര്‍ത്തനം പുനരാരംഭിക്കാനായത്. തുടക്കമായിട്ടും ദിവസം 90 ഓളം പേര്‍ ഇവിടത്തെ സേവനം ഉപയോഗിക്കുന്നുണ്ടെന്നും ദിവസേന ഇരുനൂറ്റമ്ബതോളംപേര്‍ക്ക് പുതിയ ആധാര്‍ എടുക്കാനും പുതുക്കാനുമുള്ള സൗകര്യം കേന്ദ്രത്തിലുണ്ടെന്നും സേവാകേന്ദ്രം മാനേജര്‍ വി എസ് ജിജി പറഞ്ഞു.

shortlink

Post Your Comments


Back to top button