CinemaLatest NewsNews

ഇനിയുള്ള സിനിമാ ലോകം നിലപാട് പറയുന്നവരുടെതാണ് അല്ലാതെ പേടി തൂറികളുടേതല്ല; നടൻ റോഷനെ വാനോളം പുകഴ്ത്തി ഹരീഷ് പേരടി

വിവാദമായതോടെ ലേഖികയുടെ ഫേസ്ബുക്ക് ലിങ്കടക്കമുള്ളവ നടൻ പിന്നീട് എടുത്തുമാറ്റുകയായിരുന്നു

ഇക്കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തെ നടന്‍ റോഷന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ച് രം​ഗത്തെത്തിയിരുന്നു.

യുവതാരം റോഷന്‍ മാത്യു അഭിമുഖത്തില്‍ പറഞ്ഞ സത്യസന്ധമായ കാര്യങ്ങള്‍ വളച്ചൊടിച്ചെന്ന ആരോപണവുമായാണ് രംഗത്തെത്തിയത്. അഭിമുഖം വളച്ചൊടിച്ചതില്‍ നല്ല ദേഷ്യമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിലെ ഓരോ തെറ്റും എടുത്ത് പറഞ്ഞു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ വിവാദമായതോടെ ലേഖികയുടെ ഫേസ്ബുക്ക് ലിങ്കടക്കമുള്ളവ നടൻ പിന്നീട് എടുത്തുമാറ്റുകയായിരുന്നു. അനവധി പേരാണ് ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

റോഷൻ ചെയ്തത് ന്യായമായ കാര്യമാണെന്നു പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. തന്റെ പിന്തുണ അർപ്പിച്ചാണ് പോസ്റ്റിട്ടിരിക്കുന്നത്.

 

കുറിപ്പ് വായിക്കാം…..

റോഷൻ ..സത്യം എണ്ണി പറഞ്ഞ് നിലപാട് വ്യക്തമാക്കി..ഇനിയുള്ള സിനിമയും ലോകവും നിലപാട് പറയുന്നവരുടെതാണ് …പേടി തൂറികളുടെതല്ല …

നാടകം നാടിന്റെ അകമാണ്..നാടകം പഠിച്ചവൻ, കളിച്ചവൻ അങ്ങിനയെ പറയു…അഭിനന്ദനങ്ങൾ …ottയാണെങ്കിലും തിയറ്ററുകളാണെങ്കിലും സിനിമയുടെ യഥാർത്ഥ രാജക്കൻമാർ പ്രേക്ഷകരാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button