KeralaLatest NewsNews

ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവരോട് ഒരു ചോദ്യം, കിത്താബ് വിഷയത്തിൽ എത്ര പേർക്ക് നാവ് പൊന്തി? – അഞ്‍ജു പാർവതി

തിരുവനന്തപുരം: ഈ വർഷത്തെ വയലാര്‍ അവാർഡ് എസ് ഹരീഷിന്റെ ‘മീശ’ നോവലിന് നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി അഞ്‍ജു പാർവതി പ്രഭീഷ്. മേശയ്ക്ക് അവാർഡ് കിട്ടിയതിൽ ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഫേക്ക് സെക്ക്യൂലറിസ്റ്റുകളോടും ഇടത് ബുദ്ധിജീവികളോടും ചില ചോദ്യങ്ങൾ ചോദിക്കുകയാണ് അഞ്‍ജു. മേശയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ റഫീഖ് മംഗലശ്ശേരിയുടെ നാടകം ‘കിത്താബ്’ സ്റ്റേജിൽ അവതരിപ്പിക്കാൻ മേമുണ്ട സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയാതെ വന്നപ്പോൾ സ്വീകരിച്ച നിലപാട് എന്തെന്ന് അഞ്‍ജു ചോദിക്കുന്നു.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:

മീശയ്ക്ക് കിട്ടിയ അവാർഡിനെ ആശംസിക്കുന്ന, ഹരീഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ,പുസ്തകം മുഴുവനും വായിച്ചിട്ടാണോ മീശയ്ക്കെതിരെ നില്ക്കുന്നതെന്ന് ചോദിക്കുന്ന ജിഹാദി – സുഡുക്കളോടും ഫേക്ക് സെക്ക്യൂലറിസ്റ്റുകളോടും ഇടത് ബുദ്ധിജീവികളോടും മാത്രമായി ചിലത് ചോദിക്കട്ടെ ! റഫീഖ് മംഗലശ്ശേരിയുടെ നാടകം ” കിത്താബ് ” സ്റ്റേജിൽ അവതരിപ്പിക്കാൻ മേമുണ്ട സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിയാതെ വന്നപ്പോൾ എന്തായിരുന്നു നിങ്ങളുടെ സ്റ്റാൻഡ്?

നാടക സ്ക്രിപ്റ്റ് പൂർണ്ണമായിട്ടും വായിച്ചിട്ടാണോ നാടകത്തെ വിമർശിക്കുന്നതെന്ന് എത്രപ്പേർ ഉറക്കെ ചോദിച്ചു? ഒരു സ്റ്റേജില്‍ നാല് കുട്ടികള്‍ കയറി നാടകത്തില്‍ അഭിനയിച്ചാല്‍ തകരുന്നതാണോ നിങ്ങളുടെ മത വിശ്വാസം എന്ന് എത്രപ്പേർ ചോദിച്ചു?

നാടകത്തിലെ പ്രധാന കഥാപാത്രമായ മുക്രിയുടെയും കുട്ടിയുടെയും വികാരവിചാരങ്ങളാണ് അതിലെ സംഭാഷണങ്ങളെന്നും അതിന് എന്തിന് വിവാദമെന്നും നിങ്ങളിൽ എത്രപ്പേർക്ക് ചോദിക്കാൻ നാവ് പൊന്തി?

മലപ്പുറത്തെ പെൺകുട്ടികളുടെ ഫ്ലാഷ്മോബിനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തു വന്ന ആർ.ജെയ്ക്ക് മാപ്പു പറയേണ്ടി വന്നപ്പോൾ നിങ്ങളുടെ നിലപാട് എന്തായിരുന്നു ?

പവിത്രൻ തീക്കുനിയെന്ന കവിക്ക് പർദ്ദയെന്ന കവിത പിൻവലിച്ച്‌ മാപ്പ് പറയേണ്ടി വന്നപ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ച് എന്തായിരുന്നു നിങ്ങളുടെയൊക്കെ അഭിപ്രായം?

ഹരീഷ് എന്ന എഴുത്തുകാരന് മീശ എഴുതിയത് കൊണ്ടു മാത്രം നിങ്ങൾ ഉദാരമായി നല്കിയ അതേ ആവിഷ്കാരസ്വാതന്ത്ര്യം കം സപ്പോട്ട കം പട്ടും വളയും ഒക്കെ ഇതേ രീതിയിൽ എത്ര പേർക്ക് കൊടുത്തിട്ടുണ്ട്. ഇല്ല ! കൊടുത്തിട്ടില്ല. അങ്ങനെയായിരുന്നുവെങ്കിൽ മേമുണ്ട ഹൈസ്ക്കൂളിലെ കുട്ടികൾക്ക് കിത്താബ് എന്ന നാടകം യുവജനോത്സവവേദിയിൽ കളിച്ച് കയ്യടി നേടി സമ്മാനം വാങ്ങി പോകുവാൻ കഴിയുമായിരുന്നേനേ!

മലപ്പുറത്തെ പെൺകുട്ടികളുടെ ഫ്ലാഷ്മോബിനെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ രംഗത്തു വന്ന ആർ.ജെ സൂരജിനെ നിങ്ങൾ സപ്പോർട്ട് ചെയ്തേനേ!

പവിത്രൻ തീക്കുനിയെന്ന കവിക്ക് പർദ്ദയെന്ന കവിത എഴുതിയപ്പോൾ അവാർഡും ഫലകവും ലഭിച്ചേനേ!

അണ്ടർ മൈ ബുർക്ക എന്ന സിനിമ നൂറു ദിവസം തകർത്തോടിയേനേ! ബിരിയാണി സിനിമയെ പ്രതി എങ്ങും പോസിറ്റീവ് റിവ്യൂസ് മാത്രം വന്നേനേ! പി ചന്ദ്രശേഖരൻ വധം ഒരു സിനിമയുടെ രൂപത്തിൽ മൊയ്തു തയ്യത്ത് എടുത്തപ്പോൾ തിയേറ്ററുകളിൽ ആവിഷ്കാരസ്വാതന്ത്ര്യവാദികൾ തിക്കിക്കയറിയേനേ!

തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധിച്ച, സാമുഹിക മാധ്യമമായ ട്വിറ്ററില്‍ ‘ബാന്‍ നെറ്റ്ഫ്ലിക്സ്’ ക്യാമ്പയിൻ ആരംഭിച്ച മതമൗലികവാദികളെ ശക്തമായ ഭാഷയിൽ അപലപിക്കുകയും സിനിമ എന്നത് വെറുമൊരു കലാരൂപമായി കണ്ടാൽ പോരേയെന്ന ചോദ്യം ചോദിക്കുകയും ചെയ്തേനേ!

ഒന്നും ചെയ്തില്ല ! ചെയ്യുകയും ഇല്ല! ഹൈന്ദവതയുടെ നെഞ്ചത്ത് ചവിട്ടി നിന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്താൻ മാത്രമേ ഇവിടുത്തെ നവോത്ഥാന പ്രബുദ്ധർക്ക് കഴിയൂ !

കിത്താബിലെ ഒരു വരി പരസ്യത്തിനായി ഉപയോഗിച്ചാൽ പോലും തലവെട്ടും ബഹിഷ്കരണവുമായി കളം നിറയുന്ന, സാമൂഹ്യമാധ്യമങ്ങളിൽ രാജാവിനെതിരെ ഒരു വാക്ക് എഴുതിയാൽ കേസെടുക്കുന്ന ഇതേ ടീംസാണ് ക്ഷേത്രത്തിൽ പോകുന്ന പെണ്ണുങ്ങൾ പിഴയാണെന്ന് പറയുന്ന വാകൃത്തിന് കൈയ്യടിച്ച് പ്രോത്സാഹനം നടത്തുന്നത് എന്നിടത്താണ് ഐറണി സ്വന്തമായിട്ടിറങ്ങി കിണറ്റിൽ ചാടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button