KeralaLatest NewsNews

ഇത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് കെ.കെ. ശൈലജ

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

Read also: വീണ്ടും നിര്‍ഭയ മോഡല്‍; വനിതാ യാത്രികയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി

സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം വൃത്തികെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ പുരുഷ സമൂഹം ഒരുമിച്ച് ഇടപെടണം. ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യു​ട്യൂ​ബ് ​ചാ​ന​ലി​ൽ​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​അ​ശ്ലീ​ല​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്‌​ത ​​വി​ജ​യ് ​പി.​നാ​യ​രെ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് ഇന്നലെ കൈകാര്യം ചെയ്തിരുന്നു. ഫെയ്സ്ബുക്കിലൂടെ ലൈവായി വിഡിയോ കാണിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. വിജയിനെക്കൊണ്ടു പരസ്യമായി മാപ്പു പറയിപ്പിച്ച ശേഷമാണു സംഘം മടങ്ങിയത്.

shortlink

Post Your Comments


Back to top button