KeralaLatest NewsNewsIndia

ലൈഫ് മിഷൻ: സ്വപ്‌നാ സുരേഷ് ഉൾപ്പെടെയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാനൊരുങ്ങി സി ബി ഐ

കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെയും ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ . സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷ്, സന്ദീപ് നായർ എന്നിവർ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. ഇതിന് അനുമതി തേടി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Read Also : യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി

കോൺസുലേറ്റിൽ സ്വാധീനം ഉപയോഗിച്ച് ലൈഫ് മിഷൻ കരാർ വാങ്ങി നൽകാം എന്ന ഉറപ്പിൽ യൂണിടാക് കമ്പനിയിൽ നിന്നും സ്വപ്‌നയും സംഘവും കോടികളുടെ കമ്മീഷൻ വാങ്ങിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴി. ഓൺലൈനിലൂടെ 4.25 കോടി സ്വപ്‌ന കമ്മീഷൻ ആയി കൈപ്പറ്റിയെന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button