Latest NewsNewsInternational

നിർമാണ ശാലയിൽ ചോർച്ച; ഒഴുകിയത് പതിനായിരക്കണക്കിന് ലിറ്റര്‍ വൈന്‍

സ്പെയിനിലെ മുന്തിരി വിളവെടുപ്പ് കാലത്താണ് വൈന്‍ നിര്‍മാണശാലയില്‍ ചോര്‍ച്ചയുണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.

മാഡ്രിഡ്: സ്‌പെയിനിലെ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലെ സ്റ്റോറേജ് ടാങ്കിൽ ചോര്‍ച്ചയെത്തുടര്‍ന്ന് പ്രദേശത്താകെ ഒഴുകിയത് പതിനായിരക്കണക്കിന് ലിറ്റര്‍ വൈന്‍. ചോര്‍ച്ചയെ തുടർന്ന് നിമിഷങ്ങള്‍ക്കകം പ്രദേശമാകെ ചുവന്ന വൈന്‍ ഒഴുകിപ്പരക്കുകയായിരുന്നു. ഏകദേശം 50,000 ലിറ്ററോളം വൈന്‍ ചോര്‍ന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശവാസികള്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോകള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

വൈന്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ മുന്തിരി വിളവെടുത്ത് വൈന്‍ നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയത്താണ് ചോർച്ച സംഭവിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിലെ മുന്തിരി വിളവെടുപ്പ് കാലത്താണ് വൈന്‍ നിര്‍മാണശാലയില്‍ ചോര്‍ച്ചയുണ്ടായതെന്നും അധികൃതർ വ്യക്തമാക്കി.

Read Also: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ വൈന്‍ ശേഖരവുമായി 54കാരന്‍ അറസ്റ്റില്‍

2019 ജനുവരിയില്‍ കാലിഫോര്‍ണിയയിലും ഇത്തരത്തിൽ വൈൻ ചോർച്ചയുണ്ടായി. നിര്‍മാണശാലയില്‍ നിന്ന് 3,67,000 ലിറ്റര്‍ വൈനായിരുന്നു അന്ന് ചോര്‍ന്നിരുന്നത്. രണ്ടു വര്‍ഷം മുമ്പ് ഇറ്റലിയിലും സമാനമായ വൈന്‍ ചോര്‍ച്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button