Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് 69-ാം എപ്പിസോഡ് ഇന്ന്

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണം, മന്‍ കി ബാത്തിന്റെ അറുപത്തി ഒൻപതാം എപ്പിസോഡ് ഇന്ന്. ഇന്ന് രാവിലെ 11 മണിക്കാണ് അറുപത്തി ഒൻപതാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുന്നത്.

Read also: ഭീകരതയുടെ വേരുകൾ അവസാനിക്കുന്നില്ല; മുർഷിദാബാദിൽ നിന്ന് അല്‍ ഖ്വയ്ദ പ്രവർത്തകൻ എൻ.ഐ.എ പിടിയിൽ

ഓള്‍ ഇന്ത്യ റേഡിയോ ചാനലുകളിലും പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ യൂട്യൂബ് ചാനലിലും വാര്‍ത്തപ്രേക്ഷപണ മന്ത്രാലയം ചാനലുകളിലും പ്രധാനമന്ത്രിയെ കേള്‍ക്കാം.

രാഷ്ട്രീയത്തിലുപരി പൊതുവെ പുരോഗമനപരമായ വിഷയങ്ങളാണ് മോദി മന്‍ കി ബാത്തിലൂടെ സംസാരിക്കാറ്. ഹിന്ദിയില്‍ ആദ്യം നടക്കുന്ന സംപ്രേഷണത്തിന് ശേഷം പ്രാദേശിക ഭാഷകളില്‍ രാത്രി എട്ടിന് പുന:സംപ്രേഷണം ഉണ്ടാകും. 2014 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു ആദ്യത്തെ മന്‍ കി ബാത്ത് നടന്നത്.

ഐക്യരാഷ്ട്ര പൊതുസഭയിലെ പരിഷ്കാരങ്ങളുടെ വേഗതയെക്കുറിച്ചും ഭീകരതയെ നേരിടുന്നതിനെക്കുറിച്ചും കോവിഡ് മഹാമാരിയെക്കുറിച്ചും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് 69-ാം എപ്പിസോഡ് വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button