COVID 19Latest NewsNewsIndia

കോവിഡിന് പുറകെ ചൈനയിൽ നിന്ന് മറ്റൊന്ന് കൂടി; മുന്നറിയിപ്പുമായി ഐസിഎംആർ

ന്യൂ ഡൽഹി: കോവിഡിനെതിരെ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിനിടയിൽ, രോഗമുണ്ടാക്കാൻ സാധ്യതയുള്ള ‘ക്യാറ്റ് ക്യൂ വൈറസ്’ (സിക്യുവി) എന്ന മറ്റൊരു വൈറസ് കൂടി രാജ്യത്ത് കണ്ടെത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞർ. ചൈനയിലും വിയറ്റ്നാമിലും ‘സിക്യുവി’ വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പന്നികളിലും കുലെക്സ് കൊതുകുകളിലുമാണ് ഇവ കാണപ്പെടുന്നതെന്നും ഐസിഎംആർ പറയുന്നു.

Read also: കോവിഡ് പ്രതിരോധത്തിന് നേസല്‍ സ്‌പ്രേ വാക്‌സിൻ; വൈറസ് വ്യാപനം 96% വരെ കുറയ്ക്കുന്നതായി പഠനം

പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ‌ഐ‌വി) യിലെ ശാസ്ത്രജ്ഞർ സംസ്ഥാനങ്ങളിലുടനീളം പരിശോധിച്ച 883 മനുഷ്യ സെറം സാമ്പിളുകളിൽ രണ്ടെണ്ണത്തിൽ വൈറസിനുള്ള ആന്റിബോഡികൾ കണ്ടെത്തി. രാജ്യത്ത് പന്നി, കാട്ട് മൈനാ എന്നിവയിൽ ‘സിക്യുവി’ സ്ഥിരീകരിച്ചതായും ഇത് രോഗ വ്യാപനത്തിന് കരണമായേക്കാമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു.

shortlink

Post Your Comments


Back to top button