COVID 19KeralaLatest NewsNewsIndia

ഇനി കോവിഡ് ഫലം ഒന്നര മണിക്കൂറിനുള്ളിൽ ലഭ്യം; പുതിയ പരിശോധനക്കിറ്റുമായി ഒരു ‘സ്റ്റാർട്ടപ്പ്’ കമ്പനി

ബെംഗളൂരു: കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളിൽ അറിയാൻ കഴിയുന്ന ആർടിപിസിആർ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഒരു സ്റ്റാർട്ടപ്പ് കമ്പനി. ബാം​ഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു കീഴിലുള്ള ‘ഇക്വയ്‌ൻ ബയോടെക്’ എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. കോവിഡ് പരിശോധനാരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്നതാണ് ‘ഗ്ലോബൽ ഡയഗ്‌നോസ്റ്റിക് കിറ്റ്’ എന്നുപേരിട്ട പരിശോധനാ കിറ്റിന്റെ കണ്ടുപിടിത്തം.

Read also: കോവിഡ് കെയര്‍ സെന്‍ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമമെന്ന് പരാതി

പരിശോധനാ കിറ്റിന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. വേഗത്തിൽ ഫലമറിയാൻ കഴിയുന്നതിനൊപ്പം പരിശോധനച്ചെലവും കുത്തനെ കുറയ്ക്കാൻ കഴിയുമെന്ന് ഐ.ഐ.എസ്‌.സി.യിലെ ബയോകെമിസ്ട്രി പ്രൊഫസറും ഇക്വയ്‌ൻ ബയോടെക്കിന്റെ സ്ഥാപകനുമായ ഡോ. ഉദ്പൽ താതു പറഞ്ഞു.

സാധാരണ ആർ.ടി.പി.സി.ആർ. കിറ്റുകളുപയോഗിച്ച് നടത്തുന്ന പരിശോധനകളിൽ ഫലമറിയാൻ 12 മണിക്കൂർമുതൽ 18 മണിക്കൂർവരെയാണ് വേണ്ടിവരുന്നത്. കോവിഡ്‌വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഫലമറിയാൻ വൈകുന്നത് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കും. വേഗത്തിൽ ഫലമറിയാൻ കഴിഞ്ഞാൽ രോഗികളുടെ സമ്പർക്കം കുറയ്ക്കാം.

shortlink

Post Your Comments


Back to top button