COVID 19Latest NewsNewsIndia

കോവിഡ് കെയര്‍ സെന്‍ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമമെന്ന് പരാതി

പൂനെ : കോവിഡ് കെയര്‍ സെന്‍ററില്‍ വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗിക അതിക്രമം. മഹാരാഷ്ട്രയില്‍ പൂനെയിൽ ഒരു കോവിഡ് ഫെസിലിറ്റി സെന്‍ററില്‍ സഹപ്രവര്‍ത്തകരായ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ശിവജി നഗര്‍ പോലീസ് കേസെടുത്തു.

Also read : രാഹുൽ ഗാന്ധി പ്രചോദനമായി ; ആം ആദ്മി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ രണ്ട് പേരും തന്റെയടുത്ത് മോശമായി പെരുമാറുന്നു. പലപ്പോഴും മോശമായി സ്പര്‍ശിച്ചുവെന്നും പരാതിയിൽ പറയുന്നു. വനിതാ ഡോക്ടറുടെ പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button