COVID 19Latest NewsNewsIndia

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; രോഗം മാറിയവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ അഞ്ചിരട്ടിയിലധികം

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ്ബാധയില്‍ നിന്നും മുക്തരായവരുടെ എണ്ണത്തിൽ വൻവർദ്ധനവ് . കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 74,893 പേരാണ് രാജ്യത്ത് കൊറോണ രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 50,16,520 ലേക്ക് എത്തുകയായിരുന്നു.

Read Also : സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു 

രാജ്യത്ത് രോഗമുക്തി നിരക്ക് 82.58 ശതമാനമായി ഉയര്‍ന്നു. സുഖംപ്രാപിച്ചവരുടെ എണ്ണം നിലവില്‍ ചികിത്സയിലുള്ളവരുടേതിനേക്കാള്‍ അഞ്ചിരട്ടിയില്‍ അധികമാണ്. രോഗമുക്തി നിരക്കില്‍ ഇതേ പുരോഗതി തുടരാനായാല്‍ ഒരു മാസത്തിനുള്ളില്‍ രോഗമുക്തരുടെ എണ്ണത്തില്‍ 100% വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button