Latest NewsNewsIndia

മണൽ മാഫിയ സംഘത്തെക്കുറിച്ച് വാർത്ത നൽകിയ മാധ്യമപ്രവർത്തകന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

റായ്പൂർ : ഛത്തീസ്ഗഡിൽ ജോലിയ്ക്കായി ഓഫീസിലേക്ക് പോകുകയായിരുന്ന മാധ്യമപ്രവർത്തകനെ വഴിയിൽ തടഞ്ഞ് നിർത്തി കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ഭൂമകാൽ സമാചാർ പത്രത്തിലെ മാധ്യമപ്രവർത്തകനായ കമൽ ശുക്ലയെയാണ് കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തത്.

കോൺഗ്രസ് പ്രവർത്തകരുടെ ഒത്താശയോടെ പ്രവർത്തിയ്ക്കുന്ന മണൽ മാഫിയ സംഘത്തെക്കുറിച്ച് കമൽ ശുക്ല വാർത്ത നൽകിയിരുന്നു. ഇതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. ആളുകൾ കാൺകെയായിരുന്നു മാധ്യമപ്രവർത്തകനെ മർദ്ദിച്ചത്. ഇതിന് പുറമേ ശുക്ലയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
മർദ്ദനത്തിൽ പരിക്കേറ്റ ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ശുക്ല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപതോളം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോൺഗ്രസ് എംഎൽഎ ശിശുപാൽ ഷോരി, പ്രാദേശിക നേതാവ് ജിതേന്ദ്ര സിംഗ് താക്കൂർ, മാദ്ധ്യമപ്രവർത്തകൻ ഗണേഷ് തിവാരി, കോർപ്പറേറ്റർമാരായ ഷബാദ് ഖാൻ, ഖഫർ മെമോൻ എന്നിവരും പോലീസ് കസ്റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെടുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button