Latest NewsNewsIndiaCrime

വിവാഹിതനായ മകൻ മറ്റൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി

ജോധ്പുർ : വിവാഹിതനായ മകൻ കാമുകിക്കൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. രാജസ്ഥാൻ ശ്രമിക്പുര സ്വദേശികളായ വിഷ്ണുദത്ത് (48), ഭാര്യ മഞ്ജു ദേവി (45) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇവരുടെ മൂത്തമകന്‍ ആ സമയം വീട്ടിലുണ്ടായിരുന്നു. മാതാപിതാക്കൾ തൂങ്ങിനിൽക്കുന്നത് കണ്ട് ഇയാൾ ബഹളം വച്ച് ആളെക്കൂട്ടിയിരുന്നു. അടുത്ത് താമസിക്കുന്ന ബന്ധുക്കളടക്കം ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു.

മരിച്ച ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. ഇരുവരും വിവാഹിതരുമാണ്. എല്ലാവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഇവരുടെ ഇളയമകൻ അവരുടെ ഗോത്രത്തിൽ നിന്നു തന്നെയുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടിയതോടെയാണ് കാര്യങ്ങൾ വഷളായത്. വിവാഹിതനായ മകൻ ഇത്തരത്തിൽ ചെയ്തത് മാതാപിതാക്കളെ തകർത്തു കളഞ്ഞിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന് പുറമെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഇവരെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ ആശങ്കയാണ് ഇവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button