Latest NewsKeralaNews

എ ടി എം ക​വ​ര്‍​ച്ച; ബിരുദ വിദ്യാർത്ഥി പിടിയിൽ

മൂ​ന്ന് ദി​വ​സ​മാ​യി പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് പ​ക​ലും രാ​ത്രി​യും കു​ണ്ട​റ​മു​ത​ല്‍ കൊ​ല്ലം വ​രെ​യു​ള്ള എ.​ടി.​എ​മ്മു​ക​ള്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് എ.​ടി.​എം ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്.

കൊ​ല്ലം: എ.​ടി.​എം ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തിനെ തുടർന്ന് ബി​രു​ദ​വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രി​ക്കോ​ട് സ്​​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ.​ടി.​എം ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ച്ചതിനാണ് കൊ​ല്ലം ന​ല്ലി​ല സ്വ​ദേ​ശി ആ​ദ​ര്‍​ശിനെ (20) പോലീസ് അറസ്റ്റ് ചെയ്തത്. മൂ​ന്ന് ദി​വ​സ​മാ​യി പ്ര​തി​യും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് പ​ക​ലും രാ​ത്രി​യും കു​ണ്ട​റ​മു​ത​ല്‍ കൊ​ല്ലം വ​രെ​യു​ള്ള എ.​ടി.​എ​മ്മു​ക​ള്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് 21ന് ​രാ​ത്രി പ​തി​നൊ​ന്നോ​ടെ ക​രി​ക്കോ​ട് ജ​ങ്ഷ​നി​ലെ എ.​ടി.​എം ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്.

21ന് ​രാ​ത്രി മു​ക്ക​ട​വ​ഴി ക​രി​ക്കോ​ട് എ​ത്തി​യ പ്ര​തി​ക​ള്‍ ജ​ങ്ഷ​നി​ല്‍ ആ​ളൊ​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ഹെ​ല്‍​മ​റ്റും കൂ​ളി​ങ്​ ഗ്ലാ​സും റെ​യി​ന്‍​കോ​ട്ടും ധ​രി​ച്ച്‌ എ.​ടി.​എ​മ്മി​ന് മു​ന്നി​ലു​ള്ള കാ​മ​റ ന​ശി​പ്പി​ച്ചു. ഒ​രാ​ള്‍ അ​ക​ത്തു​ക​ട​ന്ന് പ​ത പോ​ലു​ള്ള വ​സ്​​തു സ്‌പ്രേ ചെ​യ്ത് കാ​മ​റ മ​റ​ച്ച​തി​നു​ശേ​ഷം ക​മ്പി​പ്പാ​ര​യും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ച്‌ എ.​ടി.​എമ്മിന്‍റ മു​ന്‍​വ​ശം ത​ക​ര്‍​ത്തു. ലോ​ക്ക​ര്‍ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. ആ ​സ​മ​യം അ​വി​ടേ​ക്ക് വ​ന്ന കാ​ര്‍ ക​ണ്ട് പ്ര​തി​ക​ള്‍ പ​ള്‍​സ​ര്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് കു​ണ്ട​റ കൊ​ല്ലം റൂ​ട്ടി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ സം​ശ​യം തോ​ന്നി​യ ഇ​രു​പ​തോ​ളം പേ​രു​ടെ ഫോ​ണ്‍​ കോൾ വി​ശ​ദാം​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ന​ല്ലി​ല​യി​ലെ വീ​ട്ടി​ല്‍​നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also: ഇന്ന് ലോക ഹൃദയ ദിനം; ഹൃദ്രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം

കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റ്​ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച്‌ ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ക്കു​ന്നു. ക​ണ്ണ​ന​ല്ലൂ​ര്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍​കു​മാ​ര്‍, കി​ളി​കൊ​ല്ലൂ​ര്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍, എ​സ്.​ഐ അ​രു​ണ്‍​ഷാ, സ്​​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്.​ഐ ആ​ര്‍. ജ​യ​കു​മാ​ര്‍, ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ ബൈ​ജു പി. ​ജെ​റോം, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ കെ. ​സീ​നു, ജി. ​മ​നു, എ​സ്. സാ​ജു, സി.​പി.​ഒ​മാ​രാ​യ ആ​ര്‍. രി​പു, ര​തീ​ഷ്, സി​ജോ കൊ​ച്ചു​മ്മ​ന്‍ എ​ന്നി​വ​രുടെ നേതിർത്വത്തിലാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

shortlink

Post Your Comments


Back to top button