Latest NewsNewsIndia

കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസ് കത്തിച്ചത് മുന്‍പ് ഒരു തവണ കത്തിയ ട്രാക്ടർ

ഡല്‍ഹി : ഇന്ത്യ ഗേറ്റിനു സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് കത്തിച്ച ട്രാക്ടര്‍ 8 ദിവസങ്ങള്‍ക്കു മുമ്ബ് അംബാലയില്‍ നടന്ന പ്രതിഷേധത്തില്‍ കത്തിച്ച അതേ ട്രാക്ടറാണെന്ന് റിപ്പോര്‍ട്ടുകള്‍.

Read Also : എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്നം നല്‍കണം, പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി

സെപ്റ്റംബര്‍ 20 ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കത്തിച്ച അതേ ട്രാക്ടര്‍ തന്നെയാണ് ഇന്നും കത്തിച്ചതെന്ന കാര്യം ദേശീയ മാധ്യമമായ എബിപി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.

പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ട്രാക്ടര്‍ ഡല്‍ഹിയിലെത്തിച്ചതെന്നും ശേഷം ഡല്‍ഹിയിലെ ഒരു കോണ്‍ഗ്രസ്‌ നേതാവിന്റെ വീട്ടില്‍ രാത്രി മുഴുവന്‍ ഭാഗികമായി കത്തിയ ട്രാക്ടര്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. ട്രാക്ടര്‍ കത്തിച്ച സംഭവത്തില്‍ അഞ്ച് പേരെ ഇതിനോടകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button