KeralaLatest NewsNews

മന്ത്രിയെ പത്തുവട്ടം വിളിച്ചിട്ടും ഫോണെടുക്കുന്നില്ല: നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്‍.സി. ഷെരീഫ്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിന്ന് റഫര്‍ ചെയ്ത പൂര്‍ണ ഗര്‍ഭിണിയുടെ ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികരണവുമായി കുട്ടികളുടെ അച്ഛൻ എന്‍.സി. ഷെരീഫ്. സംഭവത്തില്‍ ആശുപത്രി ജീവനക്കാരെ വെള്ളപൂശിയാണ് അന്വേഷണറിപ്പോർട്ട്. ചികില്‍സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും റഫര്‍ ചെയ്തത് ബന്ധുക്കളുടെ ആവശ്യപ്രകാരമാണെന്നുമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ഈ ആരോപണം തെറ്റാണെന്നും വീഴ്ച തങ്ങളുടെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും എന്‍.സി. ഷെരീഫ് വ്യക്തമാക്കി.

Read also: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു

എന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് ഇരുപതിനായിരം രൂപയാണ്. ഞാനെങ്ങനെ ഇരട്ടക്കുട്ടികളുടെ പ്രസവത്തിനായി മറ്റൊരു ആശുപത്രിയിൽ പോകും. ഞങ്ങളുടെ പരാതി അന്വേഷണത്തിന്റെ ഭാഗമായി ചോദിച്ചിട്ടില്ല. നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. കുറ്റാരോപിതൻ തന്നെ അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്നും റഫർ ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടില്ല.പരാതി പറയാനായി മന്ത്രിയെ പത്തുവട്ടം വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്നും ഷെരീഫ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button