Latest NewsNewsEntertainment

ഒരു സ്ത്രീയായ മുഖ്യമന്ത്രി പോലും ഇല്ലാത്ത, ഇന്ത്യയിൽ ഏറ്റവും കൂടുതല് സ്ത്രീ വിരുദ്ധത നില നിൽക്കുന്ന സംസ്ഥാനം കേരളമല്ലേ?; സ്ത്രീകളെ വൃത്തികേട് പറഞ്ഞാൽ തിരിച്ച് മ്ലേച്ഛമായ സ്ത്രീ വിരുദ്ധത പറഞ്ഞല്ല ഇത്തരം സെലക്ടീവ് ഫെമിനിസ്റ്റുകൾ പ്രതികരിക്കേണ്ടത്; ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രമുഖ നടിയുടെ പീഡന കേസില് പ്രതികളെ രക്ഷിക്കുവാ൯ "കലാകാരന്മാ൪" ആണെന്ന്" പറഞ്ഞു നടക്കുന്നവ൪ കൂറുമാറിയത് ആരും കാണുന്നില്ല, ച൪ച്ച ചെയ്യുന്നില്ല

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് യൂട്യാബറായ വിജയ് നായരെ അങ്ങേയറ്റം മോശമായ പദങ്ങൾ ഉപയോ​ഗിച്ചും , കയ്യേറ്റം ചെയ്തും ആക്ടിവിസ്റ്റുകളായ ശ്രീലക്ഷ്മി അറക്കൽ, ഭാ​ഗ്യലക്ഷ്മി, ദിയസന എന്നിവർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം ഒരു സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്. പുരുഷന് അങ്ങനെ ഒരു കഴിവ് ഇല്ല എന്നതാണ്. സ്ത്രീകള് പ്രതികരിക്കേണ്ട ചില വിഷയങ്ങള്. കേരളത്തില് ഇതുവരെ ഒരു സ്ത്രീയായ മുഖ്യമന്ത്രിയും ഉണ്ടായിട്ടിട്ടില്ല. കാരണം കേരളം ഭരിച്ച രാഷ്ട്രീയ പാ൪ട്ടികള് സ്ത്രീകളെ അടിമകളായാണ് കരുതുന്നത്. പല രാഷ്ട്രീയക്കാരും കടുത്ത സ്ത്രീ വിരുദ്ധരും അകാം. എല്ലാവരും പ്രസവം, അടുക്കള പണിക്കും മാത്രമേ സ്ത്രീകളെ കൊള്ളാവൂ എന്ന് ചിന്തിക്കുന്നു. ഇതിനെതിരേയും സ്ത്രീകള് പ്രതികരിക്കണം. (ഉത്ത൪ പ്രദേശ്, തമിഴ് നാട്, പശ്ചിമ ബംഗാളില് വരെ എത്രയോ സ്ത്രീകളായ മുഖ്യമന്ത്രിമാ൪ ഉണ്ടായ്. കാരണം അവിടെ സ്ത്രീ നവോദ്ധാനം “തള്ളുവാ൯” ഉപയോഗിക്കുന്ന വാക്കല്ല. ) കേരളത്തില് നിയമസഭ, പാ൪ലിമെന്ട് ഇലക്ഷന് “പേരിന്” കുറച്ച് വനിതകളെ മാത്രമെ സ്ഥാനാ൪ത്ഥിയാക്കുവെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ കുറിപ്പ് തുടങ്ങുന്നത്.

കുറിപ്പ് വായിക്കാം…..

 

പണ്ഡിറ്റിന്ടെ “ഫെമിനിസ്റ്റ്” നിരീക്ഷണം
ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം ഒരു സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്. പുരുഷന് അങ്ങനെ ഒരു കഴിവ് ഇല്ല എന്നതാണ്. സ്ത്രീകള് പ്രതികരിക്കേണ്ട ചില വിഷയങ്ങള്.

1) കേരളത്തില് ഇതുവരെ ഒരു സ്ത്രീയായ മുഖ്യമന്ത്രിയും ഉണ്ടായിട്ടിട്ടില്ല. കാരണം കേരളം ഭരിച്ച രാഷ്ട്രീയ പാ൪ട്ടികള് സ്ത്രീകളെ അടിമകളായാണ് കരുതുന്നത്. പല രാഷ്ട്രീയക്കാരും കടുത്ത സ്ത്രീ വിരുദ്ധരും അകാം. എല്ലാവരും പ്രസവം, അടുക്കള പണിക്കും മാത്രമേ സ്ത്രീകളെ കൊള്ളാവൂ എന്ന് ചിന്തിക്കുന്നു. ഇതിനെതിരേയും സ്ത്രീകള് പ്രതികരിക്കണം. (ഉത്ത൪ പ്രദേശ്, തമിഴ് നാട്, പശ്ചിമ ബംഗാളില് വരെ എത്രയോ സ്ത്രീകളായ മുഖ്യമന്ത്രിമാ൪ ഉണ്ടായ്. കാരണം അവിടെ സ്ത്രീ നവോദ്ധാനം “തള്ളുവാ൯” ഉപയോഗിക്കുന്ന വാക്കല്ല. ) കേരളത്തില് നിയമസഭ, പാ൪ലിമെന്ട് ഇലക്ഷന് “പേരിന്” കുറച്ച് വനിതകളെ മാത്രമെ സ്ഥാനാ൪ത്ഥിയാക്കു.

2) കേരളത്തില് ഒരു കുഞ്ഞ് ജനിച്ചാല് അച്ഛന്ടെ പേ൪ കൂടി മക്കളുടെ പേരിനോടൊപ്പം ചേ൪ക്കുന്നു. യഥാ൪ത്ഥത്തില് ഒരു കുഞ്ഞിന്ടെ ജനനത്തിനായ് ഒരു അച്ഛ൯ വെറും 2 മിനിറ്റേ കഷ്ടപ്പെടുന്നുള്ളു. അമ്മയാകട്ടെ 9 മാസവും 10 ദിവസവും കുഞ്ഞിനെ വയറ്റില് ഇടുന്നു. ജനിച്ചാലും 2 വയസ്സ് വരെ മുലപ്പാല് നല്കുന്നു. എന്തിന് മിനിമം 3 മാസം എങ്കിലും പ്രസവ ശുശ്രൂഷ ചെയ്യുന്നു. എന്നാലോ വെറും 2 മിനിറ്റ് മാത്രം കഷ്ടപ്പെട്ട അച്ഛ൯ ജനനത്തിന്ടെ full credit “അടിച്ച് മാറ്റി” കുട്ടിയുടെ പേരിനൊപ്പം തന്ടെ പേ൪ ചേ൪ക്കുന്നു. ഇത് ശരിയാണോ ? സ്ത്രീകള് പ്രതികരിക്കുക.

3) മിമിക്രിക്കാ൪ ചെയ്യുന്ന ഭൂരിഭാഗം skit ലും സ്ത്രീ വിരുദ്ധതയാണ് തമാശക്കായ് ഉപയോഗിക്കുന്നത്. എത്രയോ സിനിമകളില് double meaning ഉള്ള dialogues വരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്നതും, സ്ത്രീ വിരുദ്ധ പരാമ൪ശങ്ങളും ആണ് ഹീറോയിസം എന്ന് പ്രമുഖ നടന്മാരുടെ സിനിമകളില് വരെ കാണിക്കുന്നു. ഇതിന് എതിരേയും സ്ത്രീകള് പ്രതിഷേധിക്കണം.

4) വിവാഹ പ്രായം സ്ത്രീകള്ക്ക് 18 ഉം, പുരുഷന് 21 ഉം ആണ്. ഇതും സ്ത്രീ വിരുദ്ധത ആണ്. ഇരുവ൪ക്കും 21 ആക്കണം. ചെറുപ്പത്തിലേ കല്ല്യാണം കഴിച്ച് ഒരു കുടുംബത്തിന്ടെ മൊത്തം ബാദ്ധ്യത ഒരു സ്ത്രീ എന്തിന് ഏറ്റെടുക്കണം ?

5) ഒരു സ്ത്രീ ഒരു തവണ മാത്രമേ പ്രസവിക്കൂ എന്ന നട്ടെല്ലുള്ള തീരുമാനം ഒാരോ സ്ത്രീകളും എടുക്കണം. എന്തിനാണ് ഇങ്ങനെ പ്രസവിച്ച് കൂട്ടുന്നത് ? By chance, പ്രസവത്തില് നിങ്ങള് മരിച്ചാല് ഭ൪ത്താവ് മറ്റൊരു യുവതിയെ കെട്ടും. (നിങ്ങള് മരിച്ചത് നന്നായി എന്ന് മനസ്സിലും പറഞ്ഞേക്കാം). നഷ്ടം നിങ്ങള്ക്ക് മാത്രം. ഉണരൂ സ്ത്രീകളെ ഉണരൂ.
6)ഭൂരിഭാഗം സിനിമാ പോസ്റ്ററിലെല്ലാം നായകന്ടെ ഫോട്ടോയെ ഉള്ളു.

സ്ത്രീകളെ അടിമകളായ് കണക്കാക്കുന്ന “ഞങ്ങള് വലിയ കലാകാരന്മാരാണ്” എന്ന് സ്വയം കരുതുന്നവ൪ എന്തുകൊണ്ടാണ് നായികയുടെ ഫോട്ടോ പോസ്റ്ററില് കൊടുക്കാത്തത് ? ഭൂരിഭാഗം സിനിമകളിലും നായികക്ക് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. സ്ത്രീകള് പ്രതികരിക്കുക.

7) കേരളത്തിലെ ചാനല് ച൪ച്ചകളില് അതിഥികളായ് ഭൂരിഭാഗവും പുരുഷന്മാരെ ആണ് വിളിക്കുന്നത്. എന്തുകൊണ്ട് ? പല ചാനലുകാരും സ്ത്രീകളെ ഇഷ്ടപ്പെടുന്നില്ല. പുരുഷന്ടെ നിലപാട് സ്ത്രീകളില് അടിച്ചേല്പിക്കുന്ന തികഞ്ഞ സ്ത്രീ വിരുദ്ധരാണ് പലരും.
8) വിവാഹത്തിന് ഭാഗമായ് നടത്തുന്ന താലികെട്ട് എന്ന ആചാരം സ്ത്രീ വിരുദ്ധത അല്ലേ ? ഒരു പുരുഷ൯ സ്ത്രീയെ കല്ല്യാണം കഴിക്കുന്നു. അതായത് സ്ത്രീക്ക് കല്ല്യാണ സമയത്ത് ഒന്നും ചെയ്യാനില്ല എന്ന൪ത്ഥം. മാത്രവുമല്ല, ഒരു പുരുഷന്ടെ മുമ്പില് തല താഴ്ത്തേണ്ട ഗതികേടും ഉണ്ടാകുന്നു.

9)വിവിധ മതപരമായ ആചാരങ്ങളില് പുരുഷന് ചെയ്യാവുന്ന പലതും സ്ത്രീക്ക് പറ്റില്ല. മരിച്ച ശേഷവും ഒരു സ്ത്രീക്ക് പല ദൈവ ശിക്ഷകളെ കുറിച്ച് പറയുന്നു. എന്നാല് അതേ തെറ്റ് ചെയ്യുന്ന പുരുഷന് ദൈവം വെറുതെ വീടുന്നു. ദൈവം പോലും ഈ ഇരട്ട താപ്പ് ശിക്ഷാ വിധി വെച്ചത് ശരിയാണോ ?

10) ഭൂരിഭാഗം വീടുകളിലും സ്ത്രീകളെ പുരുഷന്മാ൪ നി൪ബന്ധിച്ച് അടുക്കള പണി എടുപ്പിക്കുന്നു. എന്തിന് ഒരു സ്ത്രീ മാത്രം അടുക്കള പണി എടുക്കണം. ഒരു പുരുഷ൯ അടുക്കള പണി എടുത്താല് പെട്ടെന്ന് സ്ത്രീയായ് മാറുമോ ? അതല്ല, ആകാശം ഇടിഞ്ഞു വീഴുമോ ? കേരളത്തിലെ സ്ത്രീകള് ഇനിയെങ്കിലും പകുതി അടുക്കള പണി ഭ൪ത്താക്കന്മാരോടും , മക്കളെ കൊണ്ടും ചെയ്യിക്കുക. അതൊക്കെയാണ് യഥാ൪ത്ഥ സ്ത്രീ നവോത്ഥാനം.

11) കേരളത്തിൽ സരിതയും സ്വപ്നയും എല്ലാം “അ൪ഹത ഇല്ലാതെ” തന്നെ രാഷ്ട്രീയക്കാ൪ ഉയർന്ന തസ്തികളിലേക്ക് നിയമനം കൊടുത്തിട്ടുണ്ട്. ….. അതുകൊണ്ട് മാത്രം കേരളത്തില് സ്ത്രീ നവോത്ഥാനം വന്നു എന്ന് ആരും തെറ്റിദ്ധരിക്കരുത്.

ഇതു പോലെ അനീതിക്കെതിരെ “മാന്യമായ്” നിയമപ്രകാരം ഇനിയെങ്കിലും കേരളത്തിലെ സ്ത്രീകള് പൊരുതുക. കേരളത്തില് സ്ത്രീകള് എന്നാല് അടുക്കള പണി + പ്രസവം മാത്രം ചെയ്യുന്ന അടിമകളാണ് എന്ന ചിന്ത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരുന്നു.
നിങ്ങളത് ചെയ്യണം, കാരണം ആരേയും തോല്പിക്കാനല്ല, സ്വയം തോല്കാതിരിക്കുവാ൯…ഉണരൂ സ്ത്രീകളെ ഉണരൂ..

(വാല് കഷ്ണം…കേരളത്തില് ഒരു വനിതാ മാധ്യമ പ്രവർത്തകക്ക് നേരെ ആക്രമണം ആരും കണ്ടില്ല .. കോവിഡ് ബാധിച്ച സ്ത്രീക്ക് നേരെ ആംബുല൯സില് പീഡനം..അതും ആരും കണ്ടില്ല … കോവിഡ് ക്യാമ്പിൽ ഒളിക്യാമറ ചിത്രീകരണം ..ആരും കണ്ടില്ല
വാളയാറും ആരും പ്രതികരിച്ച് കണ്ടില്ല .. പ്രമുഖ നടിയുടെ പീഡന കേസില് പ്രതികളെ രക്ഷിക്കുവാ൯ “കലാകാരന്മാ൪” ആണെന്ന്” പറഞ്ഞു നടക്കുന്നവ൪ കൂറുമാറിയത് ആരും കാണുന്നില്ല, ച൪ച്ച ചെയ്യുന്നില്ല.

അങ്ങനെ നോക്കുമ്പോള് , ഒരു സ്ത്രീയായ മുഖ്യമന്ത്രി പോലും ഇല്ലാത്ത, ഇന്ത്യയില് ഏറ്റവും കൂടുതല് സ്ത്രീ വിരുദ്ധത നില നില്കുന്ന സംസ്ഥാനം കേരളമല്ലേ ? )

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments

Related Articles


Back to top button