Latest NewsNewsEntertainment

സുശാന്തിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മനസിലാക്കിയതോടെ ഞാൻ പ്രണയം അവസാനിപ്പിച്ചു; സ്ഥിരമായി ഒരുമിച്ച് സി​ഗരറ്റ് വലിച്ചിരുന്നു; വേറെ ദുശീലങ്ങളൊന്നുമില്ലായിരുന്നു; സാറ അലി ഖാൻ

ചോദ്യംചെയ്യലിൽ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് നടി വെളിപ്പെടുത്തി

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ എൻ.സി.ബിയുടെ നടി സാറ അലി ഖാനെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നടൻ സുശാന്തുമായി താൻ ഡേറ്റിങ്ങിൽ ആയിരുന്നുവെന്നും എന്നാൽ അദ്ദേഹം ബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ ഒട്ടും വിശ്വസ്തനല്ലെന്ന് മനസ്സിലാക്കിയതിനാൽ വേർപിരിഞ്ഞുവെന്നും സാറ പറഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, നടനുമൊത്ത് ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നു എന്ന ആരോപണം സാറ തള്ളിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് സിഗററ്റ് മാത്രമേ വലിച്ചിട്ടുള്ളുവെന്നും സാറ ഉദ്യോ​ഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

കാമുകൻ സുശാന്തിന്റെ ലോണാവാല ഫാം ഹൗസിൽ പതിവായി സാറ സന്ദർശിച്ചിരുന്നു, ഇരുവരും തായ്ലൻഡിലേക്ക് പോകാനും പദ്ധതിയിട്ടിരുന്നതായും നടി വെളിപ്പെടുത്തി.

 

 

shortlink

Related Articles

Post Your Comments


Back to top button