KeralaLatest NewsSaudi Arabia

“60 വ​യ​സ്​ പൂ​ര്‍​ത്തി​യാ​യ എ​ല്ലാ ഇ​ന്ത്യ​ന്‍ പൗ​ര​നും പ്ര​തി​മാ​സം 10,000 രൂ​പ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കണം” വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ ജി​ദ്ദ പ്രൊ​വി​ന്‍​സ് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു

നേരത്തെ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ ആർഎസ്എസിന്റെ സൃഷ്ടിയാണെന്ന് സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

ജി​ദ്ദ: 60 വ​യ​സ്​ പൂ​ര്‍​ത്തി​യാ​യ എ​ല്ലാ ഇ​ന്ത്യ​ന്‍ പൗ​ര​നും പ്ര​തി​മാ​സം 10,000 രൂ​പ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ‘വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ മൂ​വ്മെന്‍റ്​’ (ഒ.​ഐ.​ഒ.​പി) ജി​ദ്ദ പ്രൊ​വി​ന്‍​സ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഒ.​ഐ.​ഒ.​പി സ്ഥാ​പ​ക​നും ഓ​വ​ര്‍​സി​സ് പ്ര​സി​ഡ​ന്‍​റു​മാ​യ ബി​ബി​ന്‍ പി. ​ചാ​ക്കോ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​വ​ര്‍​സീ​സ് മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ എ​ല്‍.​ആ​ര്‍. ജോ​ബി, കു​വൈ​ത്ത് നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്‍​റ്​ സോ​ബി, സൗ​ദി നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്‍​റ്​ ജോ​സ​ഫ് സ്ക​റി​യ, സെ​ക്ര​ട്ട​റി സി.​കെ. മു​ജീ​ബ് റ​ഹ്​​മാ​ന്‍, ട്ര​ഷ​റ​ര്‍ ശം​സു​ദ്ദീ​ന്‍ ചെ​ട്ടി​പ്പ​ടി എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ക്കാ​രു​ള്ള എ​ല്ലാ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഒ.​ഐ.​ഒ.​പി ആ​ശ​യ​ത്തോ​ട് യോ​ജി​ക്കു​ന്ന ആ​ളു​ക​ളെ കോ​ര്‍​ത്തി​ണ​ക്കി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്ന് ബി​ബി​ന്‍ പി. ​ചാ​ക്കോ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: അ​ബ്​​ദു​ല്‍ റ​സാ​ഖ് (പ്ര​സി.), രാ​ജേ​ഷ് അ​ല​ക്സാ​ണ്ട​ര്‍ (സെ​ക്ര.), സാ​ബു (ട്ര​ഷ.), ഹാ​രി​സ് കാ​വി​ല്‍, ത​ങ്ക​ച്ച​ന്‍ കു​ര്യ​ന്‍ (വൈ. ​പ്ര​സി.), അ​ബ്​​ദു​ല്‍ അ​സീ​സ് മു​ക്കം, സ​ജി കു​ര്യാ​ക്കോ​സ് (ജോ.​സെ​ക്ര.), ന​ജീ​മു​ദ്ദീ​ന്‍, ബി​ജോ​യ് തോ​മ​സ്, സി​റി​യ​ക് ടി. ​കു​ര്യ​ന്‍, അ​നി​ല്‍ സി. ​നാ​യ​ര്‍ (എ​ക്സി. അം​ഗം). നേരത്തെ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ ആർഎസ്എസിന്റെ സൃഷ്ടിയാണെന്ന് സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്നാണ് ഇപ്പോഴത്തെ കമ്മറ്റി രൂപീകരണത്തിൽ നിന്ന് മനസ്സിലായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button